പുതിയ അതിഥിയെ സ്വന്തമാക്കി മമ്മൂട്ടിയും ദുൽഖറും. ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് 396 ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം.ഏകദേശം 3.5 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.
റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീൽബെയസ് പതിപ്പാണ് കൊച്ചിയിലെ ജാഗ്വർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്സിൽ നിന്ന് ഇവർ സ്വന്തമാക്കിയത്.
4.4 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച്പ് കരുത്തുണ്ട്. ഇരുവരുടേയും താൽപര്യ പ്രകാരം നിരവധി കസ്റ്റമൈസേഷനുകളും വരുത്തിയിട്ടുണ്ട്.