മമ്മൂട്ടിയുടെ അത്ര ‘റഫ്’ ആകാന്‍ ശരത്‌കുമാറിന് കഴിഞ്ഞോ? മുകേഷും ജയറാമും ആശ്വാസമായി !

ഗേളി ഇമ്മാനുവല്‍

തിങ്കള്‍, 10 ഫെബ്രുവരി 2020 (17:28 IST)
മലയാളത്തില്‍ മമ്മൂട്ടിച്ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസാകുന്നത് അന്യാഭാഷയിലെ സംവിധായകര്‍ക്ക് ഒരു അനുഗ്രഹമാണ്. കഥയും കാമ്പുമുള്ള സിനിമകള്‍ അവര്‍ക്ക് റീമേക്ക് ചെയ്യാന്‍ സാധിക്കുമല്ലോ. അതിലൂടെ വിജയിക്കുമെന്ന് ഗ്യാരണ്ടിയുള്ള ചിത്രങ്ങള്‍ റിസ്‌കില്ലാതെ സൃഷ്ടിക്കാനാവും.
 
1989ലെ മമ്മൂട്ടിച്ചിത്രമായ മഹായാനം അത്തരത്തില്‍ തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ലോഹിതദാസിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്‌ത മഹായാനം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ സിനിമയായിരുന്നു. ആ സിനിമ തമിഴില്‍ റീമേക്ക് ചെയ്‌തത് കെ എസ് രവികുമാര്‍ ആയിരുന്നു.
 
‘പാറൈ’ എന്നായിരുന്നു തമിഴ് റീമേക്കിന്‍റെ പേര്. മലയാളത്തില്‍ മമ്മൂട്ടി അനശ്വരമാക്കിയ നായക കഥാപാത്രത്തെ തമിഴില്‍ ശരത്‌കുമാര്‍ ആണ് ചെയ്‌തത്. ഗൌരവമുള്ള നായകനൊപ്പം കോമഡി പറയുന്ന സഹനായകനായി മലയാളത്തില്‍ വന്നത് മുകേഷായിരുന്നു എങ്കില്‍ തമിഴില്‍ അത് ജയറാമായിരുന്നു. 
 
മലയാളത്തില്‍ സീമ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ രമ്യാകൃഷ്‌ണന്‍ അവതരിപ്പിച്ചു. മഹായാനത്തില്‍ ജലജ ചെയ്‌ത വേഷം പാറൈയില്‍ മീനയാണ് അവതരിപ്പിച്ചത്.
 
മഹായാനം പോലെ വന്‍ വിജയം നേടിയില്ലെങ്കിലും ‘പാറൈ’ ഹിറ്റായ ചിത്രമായിരുന്നു. 2003ല്‍ റിലീസായ പാറൈ സംവിധായകനെന്ന നിലയില്‍ കെ എസ് രവികുമാറിനും പ്രശംസ നേടിക്കൊടുത്ത ചിത്രമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍