റോഷാക്കിന്റെ ആദ്യ ഷോ കഴിഞ്ഞതിനു പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആരാധകരുടെയും പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം. റോഷാക്കിലെ മികച്ച പ്രകടനം മാത്രമല്ല അതിനു കാരണം. മറിച്ച് റോഷാക്ക് പോലൊരു പരീക്ഷണ ചിത്രം നിര്‍മ്മിക്കാനും അത് തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യിക്കാനും മമ്മൂട്ടി കാണിച്ച താല്‍പര്യം പ്രശംസനീയമെന്ന് ആരാധകര്‍ പറഞ്ഞു.
അതേസമയം, റോഷാക്ക് മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. മമ്മൂട്ടി പറഞ്ഞതുപോലെ ഒരു സ്ലോ പോയ്‌സണ്‍ ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് റോഷാക്ക്. ക്ഷമയോടെ വേണം ചിത്രത്തെ സമീപിക്കാന്‍. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം പ്രേക്ഷകരേയും ചിത്രം തൃപ്തിപ്പെടുത്തില്ല. ബോക്‌സ്ഓഫീസില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കാന്‍ റോഷാക്കിന് സാധിക്കണമെന്നുമില്ല. എങ്കിലും വ്യത്യസ്തമായ മേക്കിങ് റോഷാക്കിനെ മികച്ച തിയറ്റര്‍ അനുഭവമാക്കുന്നുണ്ട്.