കസബയെ പൊട്ടിച്ചു, കബാലിയെ തൊടാൻ പുലിമുരുകന് സാധിച്ചില്ല!

തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (11:12 IST)
മോഹൻലാലിന്റെ പുലിമുരുകൻ തീയേറ്ററുകൾ കീഴടക്കിയിരിക്കുകയാണ്. 325 തീയറ്ററുകളിൽ റിലീസായ ചിത്രം നാലാം ദിവസത്തിലേക്കെത്തുമ്പോഴും ഹൗസ്ഫുൾ‌ ഷോകളുമായി നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടു. 25 കോടി മുത‌ൽമുടക്കിൽ നിർമിച്ച പുൽമുരുകൻ ആദ്യ ദിനം 4.8 കോടിയാണ് വാരിയത്.
 
2.43 കോടി വാരിക്കൂട്ടിയ മമ്മൂട്ടി ചിത്രം കസബയുടെ റെക്കോർഡ് ആണ് പുലിമുരുകൻ തകർത്തത്. മലയാളത്തിൽ നിന്നും ആദ്യദിന കളക്ഷനിൽ മുന്നിൽ നിന്നിരുന്ന ചിത്രമായിരുന്നു കസബ. ഈ റെക്കോർഡ് ആണ് പുലിമുരുകൻ എന്ന ബിഗ്ബജ്റ്റ് ചിത്രം തകർത്തത്. വിജ‌യ്‌യുടെ തെരിയുടെ റെക്കോർഡും പുലിമുരുകൻ തകർത്തിരിക്കുകയാണ്. 3.16 കോടിയാണ് തെരിക്ക്.
 
300 തീയേറ്ററുകളിൽ കളിച്ച രജനീകാന്ത് ചിത്രം കബാലി തന്നെയാണ് ഇപ്പോഴും ഒന്നാംസ്ഥാനം. മമ്മൂട്ടിയുടെ കസബയെ പൊളിച്ചടുക്കിയ പുലിമുരുകന് പക്ഷെ കബാലിയെ തൊടാൻ കഴിഞ്ഞില്ല. 4.27 കോടിയാണ് കബാലിയുടെ ആദ്യദിന ക‌ളക്ഷൻ. ഏറ്റവും കൂ‌ടുതൽ പണംവാരി ചിത്രമായ ദൃശ്യത്തെ കടത്തിവെട്ടി പുലിമുരുകൻ നൂറ് കോടി ക്ലബിൽ ഇടം പിടിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോ‌ർട്ടുകൾ.
 

വെബ്ദുനിയ വായിക്കുക