'മറ്റൊരാളുമായി കിടക്ക പങ്കിടും, അത് കാമുകനോട് പറയും': ബ്രേക്കപ്പ് ചെയ്യാനുള്ള തന്ത്രം പറഞ്ഞ് കല്‍ക്കി

നിഹാരിക കെ.എസ്

വ്യാഴം, 3 ഒക്‌ടോബര്‍ 2024 (15:30 IST)
Actress Kalki

മുന്‍കാലങ്ങളില്‍ നടന്‍ കല്‍ക്കി കൊച്ച്ലിന്‍ നടത്തിയ അസാധാരണമായ വേര്‍പിരിയല്‍ തന്ത്രമാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം. വേര്‍പിരിയലുകളെ നേരിടാന്‍ കല്‍ക്കി നിര്‍ദേശിക്കുന്ന വഴി അത്ര സുഖകരമല്ല. മറ്റൊരാളുടെ കൂടെ കിടക്ക പങ്കിടുക, ശേഷം അത് കാമുകനോട് പറയുക. ആരാണെങ്കിലും ബ്രേക്ക് അപ്പ് ആകും എന്നാണ് കല്‍ക്കി പറയുന്നത്. 
 
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് തന്റെ മുന്‍കാല ബന്ധങ്ങളെക്കുറിച്ചും പ്രണയാനുഭവങ്ങളെക്കുറിച്ചും നടി തുറന്നുപറയുന്നത്. ഒരു ബന്ധത്തില്‍ നിന്നും ഇറങ്ങിപ്പോരുക എന്നത് പെണ്‍കുട്ടികള്‍ക്ക് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് കല്‍ക്കി പറയുന്നത്. ക്ലീന്‍ ബ്രേക്കപ്പ് അത്യാവശ്യമാണ് എന്നാണ് കല്‍ക്കി പറയുന്നത്. 
 
എനിക്ക് രണ്ട് തരത്തിലുള്ള ബന്ധങ്ങളും ഉണ്ടായിരുന്നു. ക്ലീന്‍ ബ്രേക്കപ്പ് ചെയ്യുന്നതാണ് നല്ലത്, പക്ഷെ അത് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ബ്രേക്കപ്പിന് മുന്നെ അത് ചെയ്യണമെന്ന് തീരുമാനിക്കണം. ചെറുപ്പത്തില്‍ ബ്രേക്കപ്പ് ചെയ്യാന്‍ എനിക്ക് ഒരു തന്ത്രം ഉണ്ടായിരുന്നു. മറ്റൊരാളുടെ കൂടെ കിടക്ക പങ്കിടും എന്നിട്ടത് കാമുകനോട് പറയും. അങ്ങനെ അവന്‍ തന്നെ ബ്രേക്കപ്പ് ചെയ്ത് പൊക്കോളും. ഇപ്പോള്‍ എന്റെ വിവാഹം കഴിഞ്ഞു, ഒരു കുട്ടിയുണ്ട്. ഇപ്പോള്‍ എനിക്ക് കൂടുതല്‍ റിലേഷന്‍ഷിപ്പിനുള്ള സമയമില്ല. 
 
പക്ഷേ കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചു, എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ അതിരുകളും നിയമങ്ങളും സ്വയം മനസിലാക്കണം. ഒരുപാട് റിലേഷന്‍ഷിപ്പുകള്‍ ഉണ്ടാകുമ്പോള്‍ ബന്ധത്തില്‍ ആഴത്തില്‍ പോകാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ജീവിതകാലം മുഴുവനും ഇതെല്ലാം തുടരുന്നവരെ എനിക്കറിയാം, കല്‍ക്കി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍