ജഗദീഷിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ക്കിടയില്‍ പ്രചാരണം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നടി ശ്വേത മേനോനും താരസംഘടനയുടെ തലപ്പത്തേക്ക് മത്സരിക്കുന്നുണ്ട്. ശ്വേതയ്ക്കാണ് സംഘടനയ്ക്കുള്ളില്‍ കൂടുതല്‍ പിന്തുണ. നടന്‍മാരായ ദേവന്‍, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.