അമ്മാനത്ത് ബാബു ചന്ദ്രന്‍ 'ഇടവേള ബാബു' ആയത് എങ്ങനെ?

തിങ്കള്‍, 14 മാര്‍ച്ച് 2022 (08:49 IST)
മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഇടവേള ബാബു. താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറിയാണ് അദ്ദേഹം. ഇടവേള ബാബു എന്ന പേര് തന്നെ വ്യത്യസ്തമാണ്. എങ്ങനെയാണ് ബാബുവിന്റെ പേരിനൊപ്പം 'ഇടവേള' വന്നതെന്ന് സംശയം തോന്നിയിട്ടുണ്ടോ? അതിനു പിന്നില്‍ ഒരു കാരണമുണ്ട്. 
 
1963 ഓഗസ്റ്റ് 11ന് തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ രാമന്റെയും ശാന്തയുടെയും മകനായാണ് ബാബുവിന്റെ ജനനം. അമ്മാനത്ത് ബാബു ചന്ദ്രന്‍ എന്നതാണു ഇടവേള ബാബുവിന്റെ യഥാര്‍ത്ഥ നാമം. 1982ല്‍ റിലീസ് ചെയ്ത 'ഇടവേള'യാണ് ബാബുവിന്റെ ആദ്യ സിനിമ. 'ഇടവേള' എന്ന സിനിമയില്‍ അഭിനയിച്ചതോടെ ഇടവേള ബാബു എന്ന പേരു ലഭിച്ചു. ഇരുന്നൂറിലധികം സിനിമകളില്‍ ഇടവേള ബാബു അഭിനയിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍