'ഗോള്‍ഡ്' റിലീസ് എപ്പോള്‍ ? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 24 ജൂണ്‍ 2022 (10:14 IST)
നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനു ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്ത ഗോള്‍ഡ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. പൃഥ്വിരാജ് നയന്‍താര ടീം ഒന്നിക്കുന്ന എന്ന ചിത്രത്തിന്റെ ടീസര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.ഓഗസ്റ്റില്‍ ഗോള്‍ഡ് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
 
ഗോള്‍ഡ്' തന്റെ മുന്‍കാല സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.
 
'നേരമോ പ്രേമമോ പോലെ ഒരു സിനിമ എന്നില്‍ നിന്ന് ദയവായി പ്രതീക്ഷിക്കരുത്. നേരത്തിന് സമാനമായിരിക്കാം ഗോള്‍ഡ്, എന്നാല്‍ അതിന്റേതായ രീതിയില്‍ യൂണിക് ആണ്'-അല്‍ഫോണ്‍സ് പുത്രന്‍ അടുത്തിടെ പറഞ്ഞിരുന്നു.
 
മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍