നവമാധ്യമങ്ങളിലൂടെ അനാവശ്യവാര്‍ത്തകളാണ് ദിലീപിനെതിരെ വരുന്നത്. ഏറെ നാളായി ദിലീപിനോട് ശത്രുതയുള്ള ഒരാളാണ് ഇതിന് പിന്നിലെന്നാണ് ഗണേഷ് കുമാര്‍ വെളിപ്പെടുത്തുന്നത്. ആക്രമണത്തിന് ഇരയായ നടിയ്ക്ക് കേസ് വാദിക്കുന്നതിന് വേണ്ടി സമര്‍ത്ഥനായ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ഒട്ടേറെ വാര്‍ത്തകള്‍ പരന്നിരുന്നു. സംഭവത്തന് പിന്നില്‍ ദിലീപാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നത്. ദിലീപിനെതിരെ ഇത്തരം വാര്‍ത്തകള്‍ പുറത്ത് വിടുന്നത് ആരെന്ന ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നതാണ്.