ഓരോ ചുവടിലും പ്രണയം തുളുമ്പുന്ന സുന്ദരമായ ഗാനം. ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഗാനത്തിന്റെ നൃത്തങ്ങൾ ഒരുക്കിയിരിക്കുന്നത് വിശ്വകിരൺ നമ്പിയാണ്. ഫാനി കല്യാണ്‍ ഈണം നല്‍കിയ ഗാനത്തിന് യാസിന്‍ നിസാര്‍,ശരണ്യ ശ്രീനിവാസ് എന്നിവരാണ് ശബ്ദം നല്‍കിയത്. പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്നും തമിഴിലെ മികച്ച പ്രണയ ചിത്രങ്ങളുടെ സംവിധായകനായ ഗൗതം മേനോന്‍ വീഡിയോ കണ്ട ശേഷം വിളിച്ച് അഭിനന്ദിച്ചുവെന്നും ഗാനത്തിന്റെ സംവിധായകനായ ഗോംതേഷ് ഉപാധ്യായ പറഞ്ഞു.