അബു ജോൺ കുരിശിങ്കലായി ഫഹദ്; ബിലാൽ എത്തുന്നത് ബോക്‌സോഫീസ് കീഴടക്കാൻ

ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (14:21 IST)
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച മമ്മൂട്ടി ചിത്രമായിരുന്നു ബിഗ് ബി. മമ്മൂട്ടിയുടെ തകർപ്പൻ അഭിനയമായിരുന്നു ചിത്രത്തിലെ ഹൈലൈ. സംവിധായകനായ അമൽ നീരദ് പ്രേക്ഷകർക്കായി ഒരുക്കിയത് വമ്പൻ ചിത്രമായിരുന്നു. അമൽ നീരദും ഉണ്ണിയും ചേർന്നാണ് ചിത്രത്തിന് കഥ എഴുതിയത്.
 
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബിഗ് ബിയിൽ മനോജ് കെ ജയൻ, ബാല, മംമ്‌ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോൾ ചർച്ചയാകുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചാണ്. അടുത്ത വർഷം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുമെന്നാണ് സൂചനകൾ.
 
അമൽ നീരദ് തന്നെയാണ് സെക്കൻഡ് പാർട്ടായ 'ബിലാൽ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. റിപ്പോർട്ടുകൾ പുറത്തിറങ്ങിയത് മുതൽ ആരാധകർ ചിത്രത്തിനായി കട്ട വെയിറ്റിംഗ് ആണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോറ്റ്റുകൾ ആരാധകർക്ക് കുറച്ചുകൂടി ആവേശം പകരുന്നതാണ്. ബിലാലിൽ മലയാളത്തിന്റെ സ്വന്തം താരം ഫഹദ് ഫാസിലും എത്തുന്നു. അബു ജോൺ കുരിശിങ്കലായാണ് ഫഹദ് ബിലാലിലെത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍