അനശ്വരയ്ക്ക് ഇത് ഡബിൾ ലോട്ടറി? 'എന്ന് സ്വന്തം പുണ്യാളൻ' തിയേറ്ററുകളിലെത്തി

നിഹാരിക കെ.എസ്

വെള്ളി, 10 ജനുവരി 2025 (09:50 IST)
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളൻ തിയേറ്ററുകളിലെത്തി. പൂർത്തിയായപ്പോൾ ക്ലീൻ 'യു' സർട്ടിഫിക്കറ്റ് നേടിയ ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്നത്. അനശ്വരയുടേതായി അടുപ്പിച്ച് റിലീസ് ചെയ്യുന്നത് ഈ ചിത്രവും പ്രതീക്ഷ കൈവിടില്ല.  
 
ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയി ചിത്രം പ്രദർശനത്തിനെത്തും. ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 
 
അതേസമയം, അനശ്വരയുടെ രേഖാചിത്രം ഇന്നലെയാണ് റിലീസ് ആയത്. ആസിഫ് അലിയെ നായകനാക്കി ജോഫിൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മികച്ച അഭിപ്രായമാണ് എങ്ങുനിന്നും ലഭിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍