'എമ്പുരാൻ ഗംഭീര സിനിമ';പൃഥ്വിരാജ് വിളിച്ചെന്ന് ബൈജു സന്തോഷ്

കെ ആര്‍ അനൂപ്

ശനി, 25 ഫെബ്രുവരി 2023 (15:09 IST)
മലയാളി സിനിമ പ്രേമികൾ കാത്തിരിക്കുന്ന വമ്പൻ ചിത്രമാണ് ‘എമ്പുരാൻ.’ ചിത്രവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ബൈജു സന്തോഷ്. 
 
ലൂസിഫറിൽ മുരുകന്‍ രാഷ്ട്രീയക്കാരനായി ബൈജു സന്തോഷ് അഭിനയിച്ചിരുന്നു.എമ്പുരാൻ ഗംഭീര സിനിമയാണെന്നും ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിംഗ് ഉണ്ടെന്നും നടൻ പറഞ്ഞു.ബൂമറാങ് എന്ന സിനിമയുടെ പ്രമോഷനിടെ ആയിരുന്നു ബൈജു എമ്പുരാനെ കുറിച്ച് പറഞ്ഞത്.
 
നാലുദിവസം മുമ്പ് പൃഥ്വിരാജ് തന്നെ വിളിച്ചെന്നും ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയെന്നും ബൈജു പറഞ്ഞു. ചിത്രീകരണം ഓഗസ്റ്റിൽ തുടങ്ങും എന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍