കേരളം പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ നാട്ടിലില്ലാതെ പോയതില്‍ താന്‍ ദുഃഖിക്കുന്നുവെന്നും ഈ അവസ്ഥ തന്നെ കൊല്ലുകയാണെന്നും വ്യക്തമാക്കി നടൻ ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ, ഇത്തരത്തിൽ കുറിപ്പിട്ടതിന് താന്‍ നേരിട്ട അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ.
‘'ഞാന്‍ കേരളത്തില്‍ ഇല്ലാത്തതുകൊണ്ട് സഹായിക്കാന്‍ കഴിയില്ല എന്ന് ചിന്തിക്കുന്നവരോട് എനിക്ക് യാതൊന്നും പറയാനില്ല. നിങ്ങളെപ്പോലുള്ളര്‍ക്ക് മുന്നില്‍ എനിക്ക് യാതൊന്നും ബോധിപ്പിക്കാനില്ല. എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടു വന്ന് പ്രവര്‍ത്തിക്കുന്ന ഈയൊരു സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവയ്ക്കണം. ഇത്തരം കമന്റിടുന്നവരാരെയും ദുരിതാശ്വാസ ക്യംപിന്റെ അടുത്ത് പോലും കാണാറില്ല. മറ്റുള്ളവരെ ഇത്തരത്തില്‍ ആക്രമിക്കുന്നത് വഴി നിങ്ങള്‍ ഒരിക്കലും അവരെക്കാള്‍ മികച്ചതാവില്ല'- ദുൽഖർ കുറിച്ചു.