പ്രണവ് മോഹന്‍ലാലിനേക്കാള്‍ മുതിര്‍ന്ന വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. 1985 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. ഇപ്പോള്‍ താരത്തിനു 36 വയസ് കഴിഞ്ഞു. 1990 ജൂലൈ 13 നാണ് പ്രണവ് ജനിച്ചത്. പ്രണവിന് 31 വയസ്സ് കഴിഞ്ഞു. ദുല്‍ഖര്‍ പ്രണവിനെ വിളിക്കുന്നത് അപ്പു എന്നാണ്. പ്രണവിന്റെ ചെല്ലപ്പേരാണ് അപ്പു എന്നത്. മമ്മൂട്ടിയും പ്രണവിനെ അപ്പു എന്നാണ് വിളിക്കുന്നത്. പ്രണവിന് ദുല്‍ഖര്‍ ചാലു ചേട്ടന്‍ ആണ്. ദുല്‍ഖറിനെ വീട്ടില്‍ എല്ലാവരും വിളിക്കുന്നത് ചാലു എന്നാണ്.