‘എന്റെ സൌന്ദര്യം അവർക്കൊരു പാരയാകുമെന്ന് ഭയന്നു’- സൂപ്പർസ്റ്റാറുകൾക്കെതിരെ ദേവൻ

വ്യാഴം, 2 ഓഗസ്റ്റ് 2018 (10:22 IST)
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നായകനും വില്ലനുമായിരുന്നു ദേവൻ. ഇടക്കാലത്ത് താരത്തെ ബിഗ് സ്ക്രീനിൽ കാണാതാവുകയായിരുന്നു. മലയാ‍ളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറിയ താരം ഇപ്പോൾ അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലൂടെ വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്.  
 
താൻ തമിഴ് ഇഷ്ടപ്പെട്ടിട്ടി പോയതല്ലെന്നും മലയാളത്തിലെ അവസരങ്ങളെല്ലാം സൂപ്പർതാരങ്ങൾ നഷ്ടപ്പെടുത്തിയത് കൊണ്ടാണെന്നും ദേവൻ വെളിപ്പെടുത്തിയിരിക്കുന്നു. തന്നെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള കാരണം കൗമുദി ഫ്‌ലാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറയുന്നത്. 
 
‘നായകനേക്കാള്‍ വില്ലന് ശ്രദ്ധ ലഭിക്കുമെന്ന് ഭയന്ന് സൂപ്പര്‍സ്റ്റാറുകളാണ് തന്നെ സിനിമയില്‍ നിന്ന് തഴയഞ്ഞത്. 
രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍,ജയറാം,സൂര്യ എന്നിങ്ങനെ പ്രമുഖരായ ഒട്ടേറെ നടന്‍മാരോടൊപ്പം ഞാന്‍ അഭിനയിച്ചു. എന്റെ ആകാരമികവും സൗന്ദര്യവും കാരണം മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്നെ വില്ലനാക്കാന്‍ ഭയപ്പെട്ടു. താന്‍ അഭിനയിച്ച പലസിനിമകളിലും നായകനൊപ്പം പ്രതിനായകുനും അംഗീകരിക്കപ്പെട്ടു. പിന്നീട് ഞാന്‍ തഴയപ്പെടുകയായിരുന്നു. നായകനേക്കാള്‍ ശ്രദ്ധ വില്ലന് ലഭിക്കുമോ എന്ന ഭയപ്പാടായിരുന്നു ഇതിനു പിന്നിലെന്നും‘ ദേവന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍