എന്റെ രക്തത്തില്‍ കുഞ്ഞ് വേണമെന്ന് പറഞ്ഞ് ഒരു ആരാധിക ശല്യം ചെയ്തു; അന്ന് ദേവന്‍ പറഞ്ഞത്

ശനി, 8 ജനുവരി 2022 (12:44 IST)
മലയാളസിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞകാര്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ട്രോളുകളായി നിറഞ്ഞാടുകയാണ്. തന്റെ രക്തത്തില്‍ ഒരു കുഞ്ഞുവേണമെന്ന് ആവശ്യപ്പെട്ട് ഒരു ആരാധിക മുന്‍പ് തന്നെ സമീപിച്ചെന്നും എന്നാല്‍ ഇത് നടക്കില്ലെന്ന് പറഞ്ഞ് താന്‍ അവരെ പിന്തിരിപ്പിച്ചു വിട്ടെന്നുമാണ് ദേവന്‍ പറഞ്ഞത്. കൂടാതെ സൗന്ദര്യം തനിക്ക് എന്നുമൊരു ശാപമാണെന്നും താരം പറയുന്നു. തനിക്ക് സൗന്ദര്യം ഉള്ളതുകൊണ്ട് പലനായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍