'ഏത് നേരവും ഉറക്കമാണ്, ഉണ്ടാക്കുന്നതൊന്നും വായിൽ വെക്കാൻ കൊള്ളില്ല' - സണ്ണി ലിയോണിനെ കുറിച്ച് ഭർത്താവ്

അനു മുരളി

തിങ്കള്‍, 20 ഏപ്രില്‍ 2020 (14:58 IST)
'ദിവസം മുഴുവൻ ഉറക്കമാണ്. ഉണ്ടാക്കുന്നതൊന്നും കഴിക്കാൻ കൊള്ളില്ല. ഏത് നേരവും സെൽഫി എടുത്തോണ്ടിരിക്കും' പറയുന്നത് ഡാനിയൽ വെബ്ബർ ആണ്. സണ്ണി ലിയോണിന്റെ ഭർത്താവ്. സണ്ണിയെ കുറിച്ച് തന്നെയാണ് അദ്ദേഹം ഇതുമുഴുവൻ പറഞ്ഞിരിക്കുന്നത്. 
 
ഭാര്യയെ കുറിച്ച് ഡാനിയേൽ പറയുന്ന വീഡിയോ സണ്ണി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. കയ്യില്‍ ഏതാനും പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ട് സണ്ണിയുടെ നല്ല ഗുണങ്ങള്‍ പറയുകയാണ് ഡാനിയല്‍. പറയുന്നത് ഒന്നും കൈയ്യിലെ പ്ലക്കാർഡിൽ കാണിക്കുന്നത് മറ്റൊന്നുമാണ്. 
 
സണ്ണിയുടെ പാചകത്തിനെക്കുറിച്ചും കാണാന്‍ എത്ര സുന്ദരിയാണെന്നും എല്ലാം പറയുമ്പോള്‍ ഡാനിയല്‍ അതിന്റെ നേരെ വിപരീതമായ കാര്‍ഡാണ് പൊക്കി കാണിക്കുന്നത്. 'സണ്ണി വീട്ടിലുള്ളപ്പോൾ എന്ത് രസമാണ്. എല്ലാ കാര്യത്തിലും എന്നെ സഹായിക്കും. വസ്ത്രങ്ങളെല്ലാം കഴുകി ഭംഗിയായി മടക്കി വെയ്ക്കും. നല്ല അസലായി പാചകം ചെയ്യും. നല്ല പോലെ വസ്ത്രം ധരിക്കും' എന്നാണ് ഡാനിയേൽ സണ്ണിയെ കുറിച്ച് പറയുന്നത്.
 
എന്നാൽ, ആ സമയം അദ്ദേഹം ഉയർത്തിക്കാണിക്കുന്ന പ്ലക്കാർഡിൽ ഇതിനു വിപരീതമായാണ് കാണിക്കുന്നത്. 'ആരെങ്കിലും എന്നെ സഹായിക്കൂ. സണ്ണി എന്നെ ഭ്രാന്തനാക്കും. ഇവള്‍ സദാസമയവും ഉറക്കമാണ്. പാചകത്തിനെക്കുറിച്ച് പറയുകയേ വേണ്ട. ഉണ്ടാക്കുന്നതൊന്നും വായിൽ വെക്കാൻ കൊള്ളില്ല. പൈജാമ ഇല്ലാതെ അവള്‍ക്ക് ജീവിക്കാന്‍ പറ്റില്ല. പിന്നെ ദിവസം മുഴുവന്‍ സെല്‍ഫി എടുത്തോണ്ടിരിക്കും.' എന്നാണ് അദ്ദേഹം പല പ്ലക്കാർഡുകളിലൂടെയായി പറയുന്നത്. ഏതായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Hmmm...just saw this! Tomorrow I will show you what @dirrty99 is really doing all day! REVENGE!! It’s on!

A post shared by Sunny Leone (@sunnyleone) on

'ദിവസം മുഴുവൻ ഉറക്കമാണ്. ഉണ്ടാക്കുന്നതൊന്നും കഴിക്കാൻ കൊള്ളില്ല. ഏത് നേരവും സെൽഫി എടുത്തോണ്ടിരിക്കും' പറയുന്നത് ഡാനിയൽ വെബ്ബർ ആണ്. സണ്ണി ലിയോണിന്റെ ഭർത്താവ്. സണ്ണിയെ കുറിച്ച് തന്നെയാണ് അദ്ദേഹം ഇതുമുഴുവൻ പറഞ്ഞിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍