ക്രിസ്റ്റഫര്‍ ദുരന്തം; ബോക്‌സ്ഓഫീസ് പരാജയം രുചിച്ച് മമ്മൂട്ടി, ആദ്യ വാരത്തിലെ കളക്ഷന്‍ ആറാട്ടിന്റെ ആദ്യ ദിന കളക്ഷനേക്കാള്‍ കുറവ് !

തിങ്കള്‍, 13 ഫെബ്രുവരി 2023 (08:58 IST)
ഒരിടവേളയ്ക്ക് ശേഷം ബോക്‌സ്ഓഫീസില്‍ പരാജയം രുചിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ ആദ്യ വാരത്തിലെ കളക്ഷന്‍ നാല് കോടിക്ക് താഴെ. ആദ്യ വീക്കെന്‍ഡ് പൂര്‍ത്തിയായപ്പോള്‍ ക്രിസ്റ്റഫര്‍ ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് മൂന്നര കോടിക്ക് മുകളില്‍ മാത്രം. അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന്റെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ ക്രിസ്റ്റഫറിനേക്കാള്‍ കൂടുതലായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറാട്ടിനേക്കാള്‍ വലിയ പരാജയമായിരിക്കുകയാണ് ക്രിസ്റ്റഫര്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍