Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

'പ്ലസ് ടു യൂണിഫോമിൽ ഭാമ', സ്‌കൂൾ കണ്ടുപിടിച്ച് ആരാധകർ !

ഭാമ

കെ ആര്‍ അനൂപ്

, ശനി, 12 സെപ്‌റ്റംബര്‍ 2020 (21:23 IST)
സിനിമയില്‍ സജീവമല്ലെങ്കിലും നടി ഭാമ സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. തൻറെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻറെ ഒരു ഓർമ്മച്ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. 'ഒരു പ്ലസ് ടു കാലം' എന്ന് കുറിച്ച് കൊണ്ട് സ്കൂൾ യൂണിഫോമിലുള്ള ചിത്രം ഷെയർ ചെയ്തിരിക്കുകയാണ്.
 
താരത്തിൻറെ ആരാധകരിലും സുഹൃത്തുക്കളിലും ആശ്ചര്യം ഉണർത്തുന്ന ചിത്രത്തിന് നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. സെൻറ് മേരീസ് മണർകാട് സ്കൂൾ അല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.
 
നടി മാളവിക മോഹൻ, രഞ്ജിത്ത് മേനോൻ, വീണ നായർ, സ്നേഹ ശ്രീകുമാർ തുടങ്ങിയ താരങ്ങൾ ഭാമയുടെ ചിത്രത്തിന് കമൻറുകളുമായി എത്തിയിട്ടുണ്ട്.
അതേസമയം നടിയുടെ പുതിയ മേക്കോവർ ചിത്രവും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമായിരുന്നു.
 
2020 ജനുവരി 30നായിരുന്നു ഭാമ വിവാഹിതയായത്. ഭാമയുടെയും അരുണിന്റെയും വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ  വൈറലായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്ഷയ് കുമാറിനെ തേടി ഞാന്‍ പോയില്ല, അതിന് കാരണമുണ്ട് - പ്രിയദര്‍ശന്‍