കരിമ്പച്ചയിൽ വരുന്ന കോർസെറ്റ് സ്‌റ്റൈൽ ഡ്രസ്സാണ് താരം അണിഞ്ഞത്. അതിനൊപ്പം ഡ്രേപ് സ്‌കർട്ടും കേപ് കോട്ടുമാണ് അണിഞ്ഞത്. ഡീപ് നെക്കിൽ വരുന്ന കോർസെറ്റ് ടോപ്പ് തന്നെയാണ് വസ്ത്രത്തിന്റെ ആകർഷണം. പൂർണമായി വസ്ത്രത്തിന് പ്രധാന്യം നൽകിക്കൊണ്ടുള്ളതാണ് ഫോട്ടോഷൂട്ട്. സ്നേക് ഷേപ്പിലുള്ള വാച്ച് മാത്രമാണ് താരം ആക്സസറിയായി നൽകിയിരിക്കുന്നത്.