സിനിമയ്‌ക്കൊപ്പം കുടുംബത്തെയും എന്നും നെഞ്ചോടു ചെര്‍ത്തുവച്ച ഇന്ത്യന്‍ സിനിമയുടെ ബിഗ്‌ബി അമിതാഭ് ബച്ചന്‍ തന്റെ സ്വത്തുക്കള്‍ ആര്‍ക്കെന്ന് വ്യക്തമാക്കി. നവമാധ്യമങ്ങളുടെ കടന്ന് കയറ്റം മൂലമാണ് വിഷയത്തില്‍ ഇത്രവേഗം തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന അഭിപ്രായവും ബോളിവുഡില്‍ നിന്നുയരുന്നുണ്ട്.
അതേസമയം, പരസ്യമായി സ്വത്തവകാശത്തില്‍ നിലപാട് വ്യക്തമാക്കിയ ബിഗ്‌ബി ആരാധകരുടെ മനസിനെ പ്രചോദിപ്പിച്ചിരിക്കുകയാണ്. കുടുംബത്തിൽ സ്ത്രീകൾക്കുള്ള പരിഗണനയും കരുതലും അവകാശങ്ങളും ഈ തുറന്നു പറച്ചിലിലൂടെ വ്യക്തമാക്കുകയാണ് അമിതാഭ് ബച്ചന്‍ എന്ന അച്ഛൻ.