കജോളിനൊപ്പമുള്ള ദാമ്പത്യ ജീവിതത്തെയാണ് 22 വർഷമായുള്ള ലോക്ക്ഡൗണായി താരം പറഞ്ഞിരിക്കുന്നത്.ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയിലെ രംഗമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ചിത്രത്തിനടിയിൽ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്. ഞങ്ങളുടെ പഴയ ആൽബങ്ങൾ നോക്കുമ്പോൾ ഞങ്ങൾക്കും ഇത് തോന്നാറുണ്ടെന്നാണ് ഒരു ആരാധകന്റെ കമന്റ്