'ശ്വസിക്കാന്‍പോലും അനുവാദംകിട്ടാത്ത കാലം';അന്നപൂരണി വിവാദത്തില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്

കെ ആര്‍ അനൂപ്

വെള്ളി, 12 ജനുവരി 2024 (09:14 IST)
Nayanthara Annapoorani Parvathy Thiruvothu
നയന്‍താരയുടെ 'അന്നപൂരണി' നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ആയതോടെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. തുടര്‍ന്ന് സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്.ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി പ്രതികരിച്ചത്.
 
അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് അന്നപൂരണി വിവാദത്തില്‍ പാര്‍വതി പ്രതികരിച്ചിരിക്കുന്നത്. സിനിമ ഇത്തരത്തില്‍ സെന്‍സറിങ്ങിന് വിധേയമാകുമ്പോള്‍ ശ്വസിക്കാന്‍പോലും നമുക്ക് അനുവാദംകിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നുകൂടി നടി കൂട്ടിച്ചേര്‍ത്തു.
 
  ചിത്രം ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി എന്നുമുള്ള വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പിന്‍വലിച്ചത്. മധ്യപ്രദേശിലെ ജബല്‍പൂരിലെ സംഘടനകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ നയന്‍താര, അന്നപൂരണിയുടെ സംവിധായകന്‍ നീലേഷ് കൃഷ്ണ, നിര്‍മാതാക്കള്‍, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യാ കണ്ടന്റ് ഹെഡ് മോണിക്കാ ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍