യഥാർത്ഥ ഹീറോകളെ മറയാക്കി നിങ്ങൾ സ്വയം ഒരു ഹീറോ ആകാൻ ശ്രമിക്കരുത്: മോദിക്കെതിരെ രൂക്ഷവിമർശനവുമായി സിദ്ധാർത്ഥ്

ചൊവ്വ, 5 മാര്‍ച്ച് 2019 (14:40 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് തെന്നിന്ത്യൻ സിനിമാതാരം സിദ്ധാർത്ഥ്. പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും യഥാർത്ഥ ഹീറോകളെ മറച്ച് വെയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും സിദ്ധാർത്ഥ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.  
 
ഇന്ത്യയിലെ ജനങ്ങൾ സൈന്യത്തിൽ വിശ്വാസം അർപ്പിക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്നു. നിങ്ങളേയും, നിങ്ങളുടെ കൂട്ടാളികളേയുമാണ് അവർ വിശ്വസിക്കാത്തത്. പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നത് നിർത്തണം. യഥാർത്ഥ ഹീറോകളെ മറയാക്കി സ്വയം ഹീറോകളാകാൻ ശ്രമിക്കരുത്. നിങ്ങൾ സൈന്യത്തെ ബഹുമാനിക്കണം. നിങ്ങള്‍ ഒരു സൈനികനല്ല. അങ്ങനെ മറ്റുള്ളവര്‍ പെരുമാറുമെന്ന് ധരിക്കരുതെന്ന് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു. 
 
ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷങ്ങൾക്കെതിരെ മോദി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധാർത്ഥ് രംഗത്തെത്തിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍