എന്തൊരു നിഷ്‌കളങ്കന്‍; സീരിയസായി കോമഡി പറഞ്ഞ് മലയാളികളെ ചിരിപ്പിക്കുന്ന 'പയ്യന്‍'

ശനി, 12 ജൂണ്‍ 2021 (12:27 IST)
ചില താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കാണുമ്പോള്‍ നമുക്ക് തോന്നാറില്ലേ നമ്മള്‍ ഇപ്പോള്‍ കാണുന്ന കക്ഷിയേ അല്ലല്ലോ ഇതെന്ന്. അത്രയേറെ മാറ്റങ്ങള്‍ പലര്‍ക്കും വന്നുകാണും. ഈ ചിത്രം കാണുമ്പോള്‍ മലയാള സിനിമയിലും ടെലിവിഷന്‍ രംഗത്തും സജീവമായ ഒരു താരത്തെ ഓര്‍മ വരുന്നുണ്ടോ? പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടായിരിക്കും.

വളരെ ഗൗരവ ശബ്ദത്തില്‍ പോലും കോമഡി പറഞ്ഞ് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന രമേഷ് പിഷാരടിയാണിത്. വളരെ നിഷ്‌കളങ്ക ഭാവത്തിലാണ് രമേഷ് പിഷാരടിയെ ഈ ചിത്രത്തില്‍ കാണുന്നത്.


ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് പിഷാരടി മലയാള സിനിമാരംഗത്ത് സജീവമാകുന്നത്. അഭിനേതാവായും സംവിധായകനായും തന്റേതായ വ്യക്തിമുദ്ര പതിക്കാന്‍ പിഷാരടിക്ക് ഈ ചുരുങ്ങിയകാലം കൊണ്ട് സാധിച്ചു. മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വന്‍, ജയറാമിനെ നായകനാക്കി പഞ്ചവര്‍ണതത്ത എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് പിഷാരടിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍