ആടുജീവിതം സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ക്കായി,ഫാന്‍ മെയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് !

കെ ആര്‍ അനൂപ്

ശനി, 14 ഒക്‌ടോബര്‍ 2023 (09:16 IST)
പൃഥ്വിരാജിന്റെ ആരാധകര്‍ ആടുജീവിതം സിനിമയ്ക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വരാനിരിക്കുന്ന ഡിസംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷയിലാണ് ഏവരും. അതിനിടെ പൃഥ്വിരാജിന്റെ ആരാധക ഗ്രൂപ്പില്‍ ഒരു ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ആടുജീവിതം വരുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
പോസ്റ്ററിലെ പൃഥ്വിരാജിന്റെ ലുക്ക് തന്നെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആടുജീവിതം എന്ന സിനിമയ്ക്കായി കരിയറിലെ വലിയൊരു സമയം മാറ്റിവയ്ക്കാന്‍ പൃഥ്വി തയ്യാറായി. ഈ സിനിമയ്ക്കായി തന്റെ കരിയര്‍ തന്നെ മാറ്റിവച്ചിട്ടുണ്ടെന്ന് നടന്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്.
ബെന്യാമിന്റെ കഥ തിരക്കഥയായി മാറ്റിയത് സംവിധായകന്‍ ബ്ലെസിയാണ്. എ ആര്‍ റഹ്‌മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
സിനിമയെക്കുറിച്ച് സംവിധായകന്‍ ബ്ലെസിക്ക് പറയാനുള്ളത് ഇതാണ്. 
 
 'ആടുജീവിതത്തെ കുറിച്ച് എന്തെങ്കിലും പറയാന്‍ ആയിട്ടില്ല. ചിത്രത്തിന്റെ അണിയറ കാര്യങ്ങള്‍ നന്നു കൊണ്ടിരിക്കയാണ്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. എല്ലാം ഫൈനലില്‍ എത്തിയ ശേഷം നിങ്ങളെ അറിയിക്കുന്നതായിരിക്കും',-ബ്ലെസി പറഞ്ഞു.
  
എന്തായാലും ആടുജീവിതം സിനിമ കാണാന്‍ സിനിമ പ്രേമികള്‍ ഇനിയും കാത്തിരിക്കേണ്ടിവരും. അടുത്തവര്‍ഷം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍