പൊട്ടിക്കാത്ത മുട്ടയ്ക്കകത്ത് ഷാജി പാപ്പൻ; ജയസൂര്യയെ ഞെട്ടിച്ച് ആരാധകൻ - വീഡിയോ കാണാം

വ്യാഴം, 28 ഡിസം‌ബര്‍ 2017 (16:21 IST)
ജയസൂര്യയുടെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാം സ്ഥാനം ഷാജിപാപ്പാന് സ്വന്തം. ഷാജി പാപ്പനും പാപ്പന്റെ മുണ്ടും ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. പലതരത്തിലും ആരാധകര്‍ പാപ്പനെ ആഘോഷമാക്കിയെങ്കിലും വ്യത്യസ്തമായ രീതിയില്‍ ഒരു സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ജയസൂര്യയുടെ കടുത്ത ഒരു ആരാധകന്‍. 
 
തനിക്ക് ലഭിച്ച ഈ സമ്മാനം ജയസൂര്യ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. സൂരാജ് കുമാര്‍ എന്ന ആരാധകനാണ് കോഴിമുട്ടയുടെ തോടിനകത്ത് മുട്ട പൊട്ടിക്കാതെ ഷാജി പാപ്പാന്റെ കിടിലന്‍ ചിത്രം വരച്ചത്. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് താരം. 
 
ചിത്രം കണ്ട് ഞെട്ടിയ താരം ശരിക്കും ഞെട്ടിച്ചു നന്ദി സുരാജ് എന്നും കുറിച്ചിട്ടുണ്ട്. സുരാജിന്റെ സമ്മാനം കണ്ട് ജയസൂര്യ മാത്രമല്ല സിനിമാ പ്രേമികളും ഞെട്ടിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍