തമിഴ്നാട്ടില്‍ 305 കേന്ദ്രങ്ങളില്‍ പുലിമുരുകന്‍, ജനസമുദ്രമായി തിയേറ്ററുകള്‍, ടിക്കറ്റ് കിട്ടാതെ ജനലക്ഷങ്ങള്‍ !

വെള്ളി, 16 ജൂണ്‍ 2017 (15:14 IST)
പുലിമുരുകന്‍ തരംഗം അവസാനിക്കുന്നില്ല. ഇപ്പോള്‍ തമിഴ്നാട്ടിലാണ് കളി. പുലിമുരുകന്‍റെ തമിഴ് ഡബ്ബിംഗ് പതിപ്പ് വെള്ളിയാഴ്ച 305 തിയേറ്ററുകളില്‍ റിലീസായി. ആദ്യ ഷോ മുതല്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
 
ഒരു ഡബ്ബിംഗ് പതിപ്പ് ഇത്രയും വ്യാപകമായി റിലീസാകുന്നത് തമിഴ്നാട്ടില്‍ ആദ്യമാണ്. പുലിമുരുകന്‍റെ തമിഴ് ട്രെയിലര്‍ തരംഗമായതോടെ ചിത്രത്തിനായി തമിഴ് ജനത കാത്തിരിക്കുകയായിരുന്നു.
 
മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ തന്‍റെ പോര്‍ഷന് തമിഴില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. തെരി, ഭൈരവ തുടങ്ങിയ വിജയ് ചിത്രങ്ങളുടെ വിതരണക്കാരനായ പി കെ നാരായണസ്വാമിയാണ് പുലിമുരുകന്‍ തമിഴ് പതിപ്പ് വിതരണം ചെയ്തിരിക്കുന്നത്.
 
പുലിമുരുകന്‍റെ തെലുങ്ക് പതിപ്പ് മന്യം പുലി 15 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തിന്‍റെ മലയാളം പതിപ്പ് 150ലധികം കോടി കളക്ഷന്‍ നേടീ റെക്കോര്‍ഡിട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക