വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമെ ജ്യോതി ചെയ്തിട്ടുള്ളൂവെങ്കിലും എല്ലാ നായികമാരെയും പോലെ ജ്യോതി കൃഷ്ണയുടെ പേരും ഗോസിപ്പു കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു ആ ഗോസിപ്പിലെ നായകന്‍. ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പ്രണവുമായുള്ള ജ്യോതി കൃഷ്ണയുടെ പ്രണയ ഗോസിപ്പുകള്‍ പുറത്തെത്തിയത്.
ലൈഫ് ഓഫ് ജോസൂട്ടിയുടെ സഹ സംവിധായകനായിരുന്നു പ്രണവ്. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ജ്യോതി പറയുന്നത്. വിവാഹ ശേഷം ഇപ്പോള്‍ നായികമാര്‍ ധാരാളം സിനിമയിലേക്ക് വരുന്നുണ്ട്. എന്നാല്‍ വിവാഹ ശേഷം അഭിനയിക്കുമോ എന്ന കാര്യത്തില്‍ ജ്യോതി പ്രതികരിച്ചിട്ടില്ല. അഭിനയത്തോട് എതിര്‍പ്പില്ലാത്ത കുടുംബമായതിനാല്‍ നല്ല വേഷം കിട്ടിയാല്‍ ജ്യോതി ഇനിയും അഭിനയിക്കുമെന്നാണ് അറിയുന്നത്.