ഡ്രാഗണ്‍ കപ്പലിന്റെ സാമീപ്യം വീട്ടിലുണ്ടോ ? സമ്പത്തും ഭാഗ്യവും നിങ്ങളെ വിട്ടുപോകില്ല !

വെള്ളി, 20 ഒക്‌ടോബര്‍ 2017 (15:13 IST)
ഭാഗ്യാനുഭവങ്ങളും സമ്പത്തും ആഗ്രഹിക്കാത്തവരുണ്ടോ? ഇതെല്ലാം ധാരാളം തരുന്ന ഒരു ഭാഗ്യവസ്തുവാണ് ‘ഡ്രാഗണ്‍ കപ്പല്‍’ എന്നാണ് ചൈനീസ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ തന്നെ ഫെംഗ്ഷൂയി ഭാഗ്യവസ്തുക്കളില്‍ പ്രമുഖ സ്ഥാനമാണ് ഡ്രാഗണ്‍ കപ്പലിനുള്ളത്.
 
ഡ്രാഗണ്‍ കപ്പലിന്റെ സാമീപ്യം മൂലം വിജയവും സമ്പത്തും ഭാഗ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. വീട്ടിലോ ഓഫീസിലോ എവിടെയുമാവട്ടെ, ഡ്രാഗണ്‍ കപ്പല്‍ സൂ‍ക്ഷിക്കുന്നിടം സമ്പത്തിന്റെയും ഭാഗ്യാനുഭവങ്ങളുടെയും തുറമുഖമായിരിക്കുമത്രേ.
 
ഫെംഗ്ഷൂയി ഡ്രാഗണ്‍ കപ്പലില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന ദൈവീകമായ സന്ദേശങ്ങള്‍ ജീവിതയാത്രയില്‍ നിങ്ങള്‍ക്ക് അനുകൂലമായ കാറ്റും അവസാനിക്കാത്ത വിജയാനുഭവങ്ങളും നല്‍കുമെന്നാണ് ഫെംഗ്ഷൂയി വിശ്വാസം. മരണത്തിന്റെയും രോഗത്തിന്റെയും പറക്കുന്ന നക്ഷത്രങ്ങളില്‍ നിന്നും ഡ്രാഗണ്‍ കപ്പല്‍ സംരക്ഷണം നല്‍കുമത്രേ.
 
വീട്ടിലേക്ക് അല്ലെങ്കില്‍ ഓഫീസിലേക്ക് സഞ്ചരിച്ചെത്തുന്ന രീതിയില്‍ വേണം ഡ്രാഗണ്‍ കപ്പല്‍ സ്ഥാപിക്കേണ്ടത്. പ്രധാന വാതിലിനു സമീപം വേണം ഡ്രാഗണ്‍ കപ്പല്‍ വയ്ക്കേണ്ടത്. നിങ്ങളുടെ ക്വാ നമ്പര്‍ അനുസരിച്ച് ഭാഗ്യ ദിശയിലേക്കും ഡ്രാഗണ്‍ കപ്പല്‍ സൂക്ഷിക്കാവുന്നതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍