സ്ഥാനാര്‍ത്ഥി പലചരക്ക്‌ കടക്കാരന്‍; ചിഹ്നം നാളികേരം

ബുധന്‍, 2 ഏപ്രില്‍ 2014 (15:23 IST)
PRO
കൂടുതല്‍ നോട്ടീസുകള്‍ അച്ചടിച്ചിട്ടില്ല. അതിനാല്‍ അഭ്യര്‍ത്ഥന വായിച്ച ശേഷം നശിപ്പിക്കാതെ അടുത്ത വോട്ടര്‍ക്ക്‌ കൈമാറണം..... ഇത്തരത്തില്‍ അവസാനിക്കുന്ന ഒരു നോട്ടീസാണ്‌ എ.ജോസുകുട്ടിയുടെത്‌. നാളികേരം ചിഹ്നത്തില്‍ കൊല്ലം ലോകസഭാ മണ്ഡലത്തില്‍ സ്വതന്ത്രനായാണ്‌ ജോസുകുട്ടി മത്സരിക്കുന്നത്‌.

കൊല്ലം തിരുമുല്ലവാരം സ്വദേശിയായ ജോസുകുട്ടി രണ്ട്‌ പതിറ്റാണ്ടായി പലച്ചരക്ക്‌ വ്യാപാരിയാണ്‌. നീതിബോധമുള്ളവര്‍ അധികാരത്തില്‍ വരണമെന്നാണ്‌ ജോസുകുട്ടിയുടെ പക്ഷം. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന തലക്കെട്ടിലാണ്‌ തന്റെ അഭ്യര്‍ത്ഥന അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്‌.

ലക്ഷക്കണക്കിന്‌ വോട്ടര്‍മാര്‍ക്കിടയിലേക്ക്‌ ഇറങ്ങിചെല്ലാന്‍ പോയിട്ട്‌ അവര്‍ക്ക്‌ അഭ്യര്‍ത്ഥന എത്തിച്ചുകൊടുക്കാന്‍ പോലും സാധിക്കാത്തതില്‍ ആത്മാര്‍ത്ഥമായ ദുഖം രേഖപ്പെടുത്തികൊണ്ടാണ്‌ സമ്മതിദായകരെ സംബോധന ചെയ്യുന്നത്‌. മത്സരത്തിലൂടെ ആശയ വ്യാപനമണ്‌ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.

വെബ്ദുനിയ വായിക്കുക