സല്‍മാന്‍ ഖാനും നരേന്ദ്രമോഡിയും തമ്മില്‍!!

വ്യാഴം, 23 ജനുവരി 2014 (12:17 IST)
PTI
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയും ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെയും കൂടിക്കാഴ്ചയും സല്‍മാന്റെ മോഡിയെക്കുറിച്ചുള്ള പ്രസ്താവനകളും വിവാദമായിരുന്നു.

ചില മതസംഘടനകളുടെ തലവന്‍‌മാരും സല്‍മാന്റെ ‘മോഡി പ്രേമ‘ത്തിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ സല്‍മാന്‍ഖാന്‍ രാഹുലിനെയും കോണ്‍ഗ്രസ് നേതാക്കളെയും യുപി മുഖ്യമന്ത്രിയെയുമൊക്കെ പുക്ഴ്ത്തുന്നുണ്ടെങ്കിലും സല്‍മാന്‍ മോഡിയെപ്പറ്റി പറയുന്നതാ വാര്‍ത്തയാകുന്നതെന്നാണ് സല്ലു പറയുന്നത്. സല്‍മാന്‍ ഖാന്റെ വിവാദ കമന്റുകള്‍ നോക്കം--

മോഡി നല്ല മനുഷ്യന്‍, മികച്ചയാള്‍ പ്രധാനമന്ത്രിയാവണം- -അടുത്തപേജ്

PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തി ബോ‍ളിവുഡ് താരം സല്‍മാന്‍ ഖാന്‍. പുതിയ ചിത്രമായ ജയ് ഹോയുടെ പ്രചാരണാര്‍ഥം ഗുജറാത്തിലെത്തിയ ശേഷമാണ് മോഡിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്കെത്താന്‍ ‘ആശംസ‘ നല്‍കി സല്‍മാന്‍ രംഗത്തെത്തിയത്

രാജ്യത്തെ ഏറ്റവും മികച്ച ആളായിക്കണം പ്രധാനമന്ത്രിയാകുന്നത്. എനിക്കരികില്‍ ഇതാ ഒരു നല്ല മനുഷ്യന്‍ നില്‍ക്കുന്നുവെന്നും മോഡിയെ ചൂണ്ടി താരം പറഞ്ഞു. ഗുജറാത്തില്‍എല്ലാവരും സന്തുഷ്ടരാണ്. നരേന്ദ്രമോഡിയെ ഇനിയും തിരഞ്ഞെടുപ്പുകളില്‍ വിജയിപ്പിക്കണമെന്നും സല്‍മാന്‍ ഗുജറാത്തിലെ ആളുകളോട് പറഞ്ഞു.

സല്‍മാന്‍ ഖാന്‍ നരേന്ദ്രമോഡിയെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നോ എന്ന ചോദ്യത്തിന് സല്‍മാന്‍ ഖാന്‍ വഴുതിമാറി. താന്‍ ഒരു സിനിമാ നടനാണ് എന്നും തനിക്ക് രാഷ്ട്രീയത്തില്‍ പരിമിതമായ അറിവാണുള്ളതെന്നുമായിരുന്നു താരത്തിന്റെ മറുപടി.

എന്നാല്‍ തന്റെ വോട്ട് പ്രിയാദത്തിനാണെന്നും സല്‍മാന്‍ പറഞ്ഞു. ഓരോ സ്ഥലത്തും മികച്ച ആള്‍ ഓരോരുത്തരായിരിക്കും. ബാന്ദ്രയില്‍ പ്രിയാദത്താണ് തങ്ങള്‍ക്ക് മികച്ച സ്ഥാനാര്‍ഥി. ഇവിടെ അത് നരേന്ദ്രമോഡിയായിരിക്കും.

ഗുജറാത്ത് കലാപത്തില്‍ മാപ്പ് ചോദിക്കേണ്ട കാര്യമില്ല- അടുത്തപേജ്

PTI
2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തിന്രെ പേരില്‍ മോഡി മാപ്പ് ചോദിക്കേണ്ട കാര്യമില്ലെന്ന് സല്‍മാന്‍ ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ഗുജറാത്തിലെ വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് മോഡി കുറ്റക്കാരനല്ലെങ്കില്‍ മാപ്പ് പറയേണ്ടതില്ലെന്നും അഥവാ കുറ്റക്കാരനായിരുന്നെങ്കില്‍ കോടതി എന്തിനാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും സല്‍മാന്‍ പറഞ്ഞു.

എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മോഡിക്കു വേണ്ടി പ്രചരണത്തിനിറങ്ങാന്‍ സല്‍മാന്‍ വിസമ്മതിച്ചു. തനന്റെ കാഴ്ചപ്പാടുകള്‍ ആരാധകരുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്

മോഡീക്കൊപ്പം വേദി പങ്കിട്ടാലെന്താ- അടുത്ത പേജ്

PTI
ഗുജറാത്തില്‍ മോദിക്കൊപ്പം വേദി പങ്കിട്ടതില്‍ കുറ്റബോധമില്ലെന്ന് സല്‍മാന്‍ ഖാന്‍ ദുബൈയില്‍ പറഞ്ഞു സിബിഐ അടക്കമുളള അന്വേഷണ ഏജന്‍സികള്‍ ക്ലീന്‍ ചീറ്റ് നല്‍കിയ മോഡിയെ എന്തിന് എതിര്‍ക്കണമെന്നും സല്‍മാന്‍‌ഖാന്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിക്കായും പ്രചാരണത്തിനെത്തും-- അടുത്ത പേജ്

PRO
രാഹുല്‍ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് തയ്യാറാണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ തനിക്ക് രാഹുല്‍ ഗാന്ധിയെ ഇഷ്ടമാണെന്നും സല്‍മാന്‍ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് സല്‍മാന്‍ ഖാന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിച്ചത്.

തന്റെ സഹായം രാഹുല്‍ ഗാന്ധിക്ക് ആവശ്യമായി വന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് താന്‍ എത്തും.
ഗുജറാത്തില്‍ മോഡിക്ക് തന്നെ ആവശ്യമില്ല. അദ്ദേഹം വളരെ പ്രശസ്തനാണെന്നും സല്‍മാന്‍ പറഞ്ഞു.

എന്തിന് എപ്പോഴും മോഡീപ്പറ്റി ചോദിക്കുന്നു- അടുത്തപേജ്

PTI
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയും ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെയും കൂടിക്കാഴ്ചയും സല്‍മാന്റെ മോഡിയെക്കുറിച്ചുള്ള പ്രസ്താവനകളും വിവാദമായിരുന്നു.

ചില മതസംഘടനകളുടെ തലവന്‍‌മാരും സല്‍മാന്റെ ‘മോഡി പ്രേമ‘ത്തിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ സല്‍മാന്‍ഖാന്‍ രാഹുലിനെയും കോണ്‍ഗ്രസ് നേതാക്കളെയും യുപി മുഖ്യമന്ത്രിയെയുമൊക്കെ പുക്ഴ്ത്തുന്നുണ്ടെങ്കിലും സല്‍മാന്‍ മോഡിയെപ്പറ്റി പറയുന്നതാ വാര്‍ത്തയാകുന്നതെന്നാണ് സല്ലു പറയുന്നത്. സല്‍മാന്‍ ഖാന്റെ വിവാദ കമന്റുകള്‍ നോക്കം--

മോഡി നല്ല മനുഷ്യന്‍, മികച്ചയാള്‍ പ്രധാനമന്ത്രിയാവണം- -അടുത്തപേജ്

വെബ്ദുനിയ വായിക്കുക