വോട്ടിംഗിന് 11 ഇനം രേഖകള്‍ ഹാജരാക്കാം

ചൊവ്വ, 8 ഏപ്രില്‍ 2014 (15:45 IST)
PRO
PRO
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനു വോട്ടു ചെയ്യാനായി തിരിച്ചറിയല്‍ കാര്‍ഡ് കൂടാതെ പതിനൊന്നിന തിരിച്ചറിയല്‍ രേഖയായാലും ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ രേഖ കാണിക്കുന്നതു കൂടാതെ പ്രിസൈഡിംഗ് ഓഫീസര്‍ മുമ്പാകെ നിര്‍ദ്ദിഷ്ട സത്യവാങ്മൂലം ഒപ്പിട്ടു നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.

സത്യവാങ്മൂലത്തില്‍ ഒപ്പിടുന്നതിനൊപ്പം വോട്ടറുടെ വിരലടയാളവും പതിക്കണം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാത്തവര്‍ക്ക് പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് (സഹകരണ ബങ്കുകളുടേത് ഒഴികെ), പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതി പ്രകാരം നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഫോട്ടോ പതിച്ച തൊഴില്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയം നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, ചുമതലപ്പെട്ട ബൂത്തുതല ഉദ്യോഗസ്ഥന്‍ ഒപ്പിട്ടിട്ടുള്ള തെരഞ്ഞെടുപ്പ് വോട്ടേഴ്സ് സ്ലിപ് എന്നിവയിലേതെങ്കിലും ഉണ്ടെങ്കിലും വോട്ടു ചെയ്യാം എന്നാണ്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക