തെരഞ്ഞെടുപ്പിന് കള്ളപ്പണം ഒഴുകുന്നതായി റിപ്പോര്‍ട്ട്: രണ്ടര കിലോ സ്വര്‍ണാഭരണവും പണവും പിടിച്ചെടുത്തു
ചൊവ്വ, 1 ഏപ്രില്‍ 2014 (15:29 IST)
PRO
PRO
2.362 കിലോ സ്വര്‍ണാഭരണങ്ങളും 10,93,250 രൂപയും പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പണം വിനിയോഗത്തില്‍നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി നിയോഗിച്ച ഫ്ളൈയിം സ്ക്വാഡും സ്റാറ്റിക് സര്‍വെലന്‍സ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
മാര്‍ച്ച് 29 നാണ് അഡീഷല്‍ തഹസീല്‍ദാര്‍ എം.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സര്‍വെലന്‍സ് ടീം പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ ചോലങ്കുന്ന് കയറ്റത്തില്‍ വെച്ച് തൃശൂര്‍ സ്വദേശി സഞ്ചരിച്ച കാറില്‍ നിന്നും 4,93,250 രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തത്.
30 ന് അഡീഷല്‍ തഹസീല്‍ദാര്‍ കെടി രാജഗോപാലന്റെ നേതൃത്വത്തിലുള്ള പെരിന്തല്‍മണ്ണ ഫ്ളൈയിംഗ് സ്ക്വാഡ് പെരിന്തല്‍മണ്ണ താഴേക്കോട് വെച്ച് കൊട്ടാരക്കര സ്വദേശിയില്‍നിന്നും ആറ് ലക്ഷം രൂപയും പിടിച്ചെടുത്തു. പിടിച്ചെടുത്ത പണവും ആഭരണങ്ങളും ആദായ നികുതി വകുപ്പിനു കൈമാറി.