ജനങ്ങളുടെ മനസ്സിലേക്കെത്താനും അത് വോട്ടാക്കി മാറ്റാനും വേണം 2000 കോടി!!!

ശനി, 25 ജനുവരി 2014 (13:03 IST)
PRO
‘2000 കോടി രൂപ‘. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ വാര്‍ഷികപദ്ധതികള്‍ക്കായി വകയിരുത്തുന്ന തുകയാണിത്. എന്നാല്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരു തെരഞ്ഞെടുപ്പിന് പൊടിച്ചുകളയുന്ന തുകയും. 2000 കോടിയോളം രൂപ ചെലവഴിച്ചാണ് തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ജനങ്ങളുടെ മനസ്സിലേക്ക് പരസ്യങ്ങളുടെ രൂപത്തിലെത്തി അവിടെനിന്നും വോട്ടായി മാറ്റാന്‍ ചെലവഴിക്കുന്നതത്രെ.

രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് തന്നെ അവരുടെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 500 കോടി രൂപയ്ക്കാണ് ഡാറ്റ്സു എന്ന കന്പനിക്ക് പരസ്യപ്രചാരണത്തിനുള്ള അവകാശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബര്‍സണ്‍- മാര്‍സ്‌റ്റെല്ലര്‍ എന്ന പബ്ലിക് റിലേഷന്‍ കമ്പനി ആയിരിക്കും സോഷ്യല്‍ മീഡിയയില്‍
രാഹുലിന്റെ മൈലേജ് വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവിധരാഷ്ട്രീയ കക്ഷികള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് നല്‍കിയതെന്ന് മാധ്യമങ്ങളും സോഷ്യസൈറ്റുകളും ചര്‍ച്ചചെയ്ത ചില പരസ്യങ്ങള്‍.

‘മേം നഹി ഹം’ എന്ന കോണ്‍ഗ്രസിന്റെ വിവാദ പരസ്യം- അടുത്ത പേജ്


PRO
മേം നഹി ഹം എന്ന് പ്രധാന വാചകമുള്ള പരസ്യം ഇന്നാണ് പ്രമുഖ ദേശീയ പത്രങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ ഇത് ഉടന്‍‌തന്നെ വിവാദമായി. ഇത് മുന്‍പ് തന്നെ മോഡി ഉപയോഗിച്ചതാണെന്നാണ് ബിജെപി വാദം. അതിന്റെ ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടുണ്ട് ബിജെപി. ചേതന്‍ ശിഭര്‍ എന്ന സമ്മേളനത്തിലാണ് മോഡി പരസ്യത്തിനായി ഈ വാചകം ഉപയോഗിച്ചത്.


സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പരസ്യവും വിവാദം- അടുത്ത പേജ്

PRO
പട്ടേലിന്റെ 138-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 31-ന് കേന്ദ്രവും ഗുജറാത്ത് സര്‍ക്കാറും മത്സരിച്ച് പ്രസിദ്ധീകരിച്ച പരസ്യങ്ങള്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ളവയാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തലെന്നായിരുന്നു റീപ്പോര്‍ട്ട്.

അഹമ്മദാബാദിലെ പട്ടേല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായിട്ടാണ് വാരിക്കോരി പരസ്യം നല്‍കിയത്. ആധുനിക ഇന്ത്യയുടെ നിര്‍മിതിക്കു വേണ്ടി നിലകൊണ്ട സര്‍ദാര്‍ പട്ടേല്‍ യഥാര്‍ഥ ദേശീയവാദിയാണെന്ന് കേന്ദ്രം നല്‍കിയ പരസ്യം പറയുമ്പോള്‍, പട്ടേലിന് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ല എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പരസ്യത്തില്‍ കുറ്റപ്പെടുത്തുന്നത്.

വ്യത്യസ്ത രീതിയില്‍ രണ്ട് സര്‍ക്കാറുകള്‍ നല്‍കിയ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടുന്നത്.

തിരിച്ചടിയായ ഒരു പരസ്യം- അടുത്ത പേജ്

PRO
ഇന്ത്യ തിളങ്ങുന്നു, ഫീല്‍ ഗുഡ് എന്നീ പരസ്യങ്ങള്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായെന്ന് ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനി പരസ്യമായി പറഞ്ഞിരുന്നു. ബിജെപിയുടെ ഈ പരസ്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രചാരണം വന്‍തോതിലുള്ള അനുകൂല പ്രതികരണം അവര്‍ക്ക് സുഷ്ടിച്ചെന്നും അദ്വാനി തുറന്നു സമ്മതിച്ചു.


തെരഞ്ഞെടുപ്പ് വാര്‍ത്തകളും പരസ്യവും നിരീക്ഷിക്കാന്‍ സമിതി- അടുത്തപേജ്

PRO
ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ വാര്‍ത്തകളും പരസ്യങ്ങളും നിരീക്ഷിക്കാന്‍ സമിതികളെ നിയോഗിച്ചു. ജില്ലാതലങ്ങളില്‍ നിന്നും ലഭിക്കുന്ന പെയിഡ് ന്യൂസ് സംബന്ധിച്ച അപ്പീല്‍ പരിഗണിക്കുന്നതിനും റിട്ടേണിംഗ് ഓഫീസര്‍ മുഖേന സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കുന്നതിനും മറ്റും ചുമതലയുളള സംസ്ഥാനതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയില്‍ (എംസിഎംസി) അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് ഇലക്ടറല്‍ ഓഫീസറുമായ നളിനി നെറ്റോ അധ്യക്ഷയാണ്.

ഫേസ്‌ബുക്കും പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍- അടുത്ത പേജ്

PRO
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സോഷ്യല്‍ മീഡിയക്കും ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പ്രധാന ഉപാധിയായി സോഷ്യല്‍ മീഡിയ മാറുമെന്ന് മുന്‍കൂട്ടി കണ്ടാണ് പെരുമാറ്റ ചട്ടത്തിന്‍െറ വ്യാപ്തി വിപുലപ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

ഇന്‍റര്‍നെറ്റില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പോസ്റ്റുകളിലെ ഉള്ളടക്കങ്ങള്‍ക്കും മേലില്‍ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. അതിനാല്‍, ഇന്‍റര്‍നെറ്റ് വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വ്യക്തിഹത്യ ചെയ്യാനും വര്‍ഗീയവിദ്വേഷം ഇളക്കിവിടാനും ഇനി കഴിയില്ളെന്ന് കമീഷന്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കമീഷന്‍െറ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമീഷന്‍ അവയെ ഫേസ്ബുക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകള്‍, ട്വിറ്റര്‍ പോലുള്ള ബ്ളോഗുകളും മൈക്രോ ബ്ളോഗുകളും, യൂട്യൂബ് പോലുള്ള കണ്ടന്‍റ് കമ്യൂണിറ്റികള്‍, ഗെയിം അപ്ളിക്കേഷനുകള്‍, വിക്കിപീഡിയ പോലുള്ള പങ്കാളിത്ത പദ്ധതികള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കി തരംതിരിച്ചു.

സ്ഥാനാര്‍ഥികള്‍ തങ്ങളുടെ നാമനിര്‍ദേശ പത്രികകള്‍ക്കൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ട്വിറ്റര്‍, ഫേസ്ബുക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളുടെ അക്കൗണ്ടുകളും വെളിപ്പെടുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുശേഷം പ്രചാരണ ചെലവ് സമര്‍പ്പിക്കുമ്പോള്‍ ഇവയുടെ കണക്കും ഉള്‍പ്പെടുത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം.

വെബ്ദുനിയ വായിക്കുക