ആം ആദ്മി സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നു; തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പാരയാകുമെന്ന് ഭയപ്പെട്ട് രാഷ്ട്രീയ നേതൃത്വങ്ങള്‍

തിങ്കള്‍, 13 ജനുവരി 2014 (13:11 IST)
PTI
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതോടെ സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെത്തുന്നത് രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് അങ്കലാപ്പുണ്ടാക്കുന്നു. ആം ആദ്മിയോടു ചേര്‍ന്ന് വിശാലമുന്നണി ഉണ്ടാക്കുമെന്ന് ആര്‍എംപിയും അഴിമതിക്കെതിരെ പ്രതികരിക്കുന്ന ആം ആദ്മി പോലുള്ള പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരണമെന്ന് ആദിവാസി ഗോത്രമഹാസഭ പോലുള്ള സംഘടനകളും ചില ക്രൈസ്തവസംഘടനകളും പ്രഖ്യാപിച്ചതോടെയാണ് രാഷ്ട്രീയനേതൃത്വങ്ങള്‍ അങ്കലാപ്പിലായത്.

ഇതേപോലെ ആം ആദ്മിയെ തൃണവത്കരിച്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും മറ്റും ലഭിച്ച തിരിച്ചടി സംസ്ഥാനപാര്‍ട്ടികളുടെ കണ്ണുതുറപ്പിച്ചിരുന്നില്ല. എന്നാല്‍ സമീപകാലത്ത് ആം ആദ്മിയിലേക്കുള്ള ഒഴുക്കുവര്‍ദ്ധിച്ചത് രാഷ്ട്രീയനേതൃത്വങ്ങളെ മറിച്ചുചിന്തികാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.

വിഎസിന്റെ പേഴ്സണല്‍ സെക്രട്ടറിയും ആം ആദ്മിയില്‍- അടുത്ത പേജ്


PRO
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗംകെ.എം ഷാജഹാന്‍ ഇന്ന് ആം ആദ്മിയില്‍ ചേര്‍ന്നു. സാഹിത്യകാരി സാറാ ജോസഫ് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.

ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി.കെ ജാനുവും ഗീതാനന്ദനും ആം ആദ്മിയില്‍ അംഗമാകാനുള്ള ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. സഭയുടെ സംസ്ഥാന തല യോഗം വിളിച്ച് ആം ആദ്മിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഇരുവരും വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടി ഉള്‍പ്പടെയുള്ളവരുമായി വിശാല മുന്നണിയെന്ന് ആര്‍‌എം‌പി- അടുത്തപേജ്


PRO
അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആം ആദ്മി പാര്‍ട്ടി ഉള്‍പ്പടെയുള്ളവരുമായി വിശാല മുന്നണി രൂപവല്‍ക്കരിക്കുമെന്ന് ആര്‍എംപി സംസ്ഥാന കമ്മിറ്റി. മുന്നണിയുടെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിനും ആര്‍എംപി തീരുമാനിച്ചു.

അഴിമതിക്കും വിലയക്കയറ്റത്തിനും എതിരെ വിശാല ജനാധിപത്യ സഖ്യത്തിനാണ് ആര്‍എംപി ശ്രമിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

സംസ്ഥാനതലത്തിലും ആം ആദ്മി നേതാക്കള്‍ വിവിധ സംഘടനാ പ്രതിനിധികളുമായി ബന്ധപ്പെട്ടുവരുന്നുണ്ട്. പി ടി എ റഹീം എംഎല്‍എയുമായി കഴിഞ്ഞദിവസം ആം ആദ്മി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക