എട്ടുമണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയാല്‍ സംഭവിക്കുന്നതെന്ത് ?

ജോര്‍ജി സാം

ചൊവ്വ, 25 ഓഗസ്റ്റ് 2020 (15:31 IST)
എട്ടുമണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇങ്ങനെയൊരു ചോദ്യത്തിന് മറുപടി പറയാന്‍ ഈസിയാണ്. വളരെയധികം കുഴപ്പമുണ്ട് എന്നായിരിക്കും ആ ഉത്തരം. എന്തുകുഴപ്പമാണ് ഉണ്ടാവുക എന്ന് ചോദിച്ചാലോ? അതിനും മറുപടി ഈസിയാണ്. ഓരോ ദിവസവും അഞ്ചുമണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് ഉണ്ടാകുന്ന അതേ കുഴപ്പം എന്ന് ഉത്തരം.
 
ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് ഓരോ രാത്രിയും ഏഴു മണിക്കൂർ ഉറങ്ങുന്നതാണ് നല്ലത്. കാലിഫോർണിയ യൂണിവേഴ്സിറ്റി - സാൻ ഡീഗോ നടത്തിയ ഒരു പഠനം ഇതേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. 
 
ശരിയായ ഉറക്കം ലഭിക്കുന്നവര്‍ക്ക് ചെറിയ നേട്ടം മുതല്‍ വലിയ നേട്ടം വരെ ആരോഗ്യ കാര്യത്തില്‍ ഉണ്ടാകും. നിങ്ങളുടെ കണ്ണുകള്‍ ശോഭയുള്ളതായി മാറും. അകാലവാര്‍ധക്യത്തില്‍ നിന്ന് രക്ഷനേടാനാകും. ആയുസും വര്‍ദ്ധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍