അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം ധാരാളം കേന്ദ്രീകരിച്ചിരിക്കുന്നത് ഭൂപ്രതലത്തില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ഉയരെയുള്ള സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ്. സൂര്യ രശ്മിയിലെ ദോഷകാരികളായ അള്‍ട്രാ വയലറ്റ് കിരണങ്ങളെ അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഒരു ഭൂവസ്ത്രമായി ഓസോണ്‍ പാളികളെ വിശേഷിപ്പിക്കാം.