സ്ത്രീകള്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനോട് ഇന്ത്യക്കാര്‍ക്ക് അത്ര താല്‍പ്പര്യമില്ല എന്നതിനു പുറമെ അവരെ ഉപദ്രവിക്കുന്ന കാര്യത്തിലും ഇന്ത്യകാര്‍ മുന്നിലെന്ന് പഠനം. യുഎന്നും സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചും നടത്തിയ പഠനത്തിലാണ് വിവരങ്ങളുള്ളത്.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന വനിതകളെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഇന്ത്യയില്‍ വളരെ കൂടുതലാണെന്നാണ് പഠനം പറയുന്നത്. രണ്ടാം സഥാനത്ത് പാക്കിസ്താനും മൂന്നാം സ്ഥാനത്ത് നേപ്പാളും ഉണ്ട്. ഇന്ത്യയില്‍ വനിതാ രാഷ്ട്രീയക്കാരില്‍ 45 ശതമാനമെങ്കിലും എന്റെങ്കിലും തരത്തിലുള്ള ശാരീരിക അക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട് എന്നാണ് പഠന റിപ്പൊര്‍ട്ടീല്‍ പറഞ്ഞിരിക്കുന്നത്.
ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്ന രാഷ്ട്രീയകാരുടെ എണ്ണം 14 ശതമാനം വരുമെന്നും റിപ്പൊര്‍ട്ട് പറയുന്നു. എനാല്‍ പാക്കിസ്ഥാനില്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത് മുപ്പതു ശതമാനവും നേപ്പാളില്‍ 21 ശതമാനവും മാത്രമാണ് എന്നാല്‍ നേപ്പാളിലാണ് സ്വഭാവഹത്യ നേരിടുന്ന സ്ത്രീകളുടെ എണ്ണം കൂടുതല്‍, 54 ശതമാനം. പാകിസ്ഥാനില്‍ ഇത് 49 ശതമാനമാണ്
എന്നാല്‍ പ്രാതിനിത്യ മനുസരിച്ച് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും നിയമ നിര്‍മ്മാണ സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം കുറയുകയാണെന്ന് പഠനംചൂണ്ടിക്കാണിക്കുന്നു.