സ്ത്രീകള്‍ക്ക് സൗദിയില്‍ വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചത് നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ്. 2017 സെപ്റ്റംബറിലാണ് സൗദി രാജാവ് സ്ത്രീകള്‍ക്കും വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയത്. ഇത് 2019 ജൂണ്‍ 24 ന് പ്രാബല്യത്തില്‍ വന്നു. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് അനുമതി. ഈ നടപടിക്കുപിന്നാലെ ഗതാഗത മേഖലകളിലെ നിരവധി തൊഴിലുകളും സ്ത്രീകള്‍ക്ക് ലഭിച്ചു തടങ്ങി. ഇതിലൂടെ യൂബര്‍, കരീം എന്നിവയിലെ ഡ്രൈവര്‍മാരും സ്ത്രീകളായി. ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്ത്രീകള്‍ക്ക് തീവണ്ടി ഓടിക്കാനുള്ള അനുമതിയും ലഭിച്ചത്.