ഇതിനെ തുടർന്ന് റുഷ്ദിക്ക് ആദ്യം അഭയം നൽകിയ ബ്രിട്ടണുമായി ഇറാൻ ഇടയുക വരെ ചെയ്തു. തുടർന്ന് അമേരിക്കയിലേക്ക് പലായനം ചെയ്യപ്പെട്ട റുഷ്ദി ഏറെനാളായി അമേരിക്കയിൽ താമസിക്കുകയാണ്. അതേസമയം റുഷ്ദിയെ മരണത്തിൻ്റെ പടിവാതിൽക്കൽ എത്തിച്ച പുസ്തകം ഇതിന് മുൻപ് മറ്റ് മൂന്ന് പേരെയും മരണത്തിൻ്റെ മുഖാമുഖം കാണേണ്ട അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്.
ഇതിന് മുൻപ് പുസ്തകത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ച മൂന്ന് പേരാണ് ആക്രമിക്കപ്പെട്ടത്. ആയത്തുള്ള അലി ഖൊമൈനി റുഷ്ദിയുടെ തലയ്ക്ക് ഇമാൻ പ്രഖ്യാപിച്ചതിന് ശേഷം 1991ലാണ് സേറ്റാനിക് വേഴ്സസുമായി ബന്ധപ്പെട്ട ആദ്യ ആക്രമണമുണ്ടാകുന്നത്. സേറ്റാനിക് വേഴ്‌സസിന്റെ ജാപ്പനീസ് ട്രാൻസലേറ്ററായ ഹിതോഷി ഇഗരാഷിയെ കുത്തി അക്രമകാരികൾ കൊലപ്പെടുത്തി. യൂണിവേഴ്‌സിറ്റി ഓഫ് സുുബയിലെ അദ്ദേഹത്തിന്റെ ഓഫിസ് മുറിയിൽ 1991 ജൂലൈ 12 നാണ് ഹിതോഷിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.