വിറ്റുവരവിൽ ഇടിവുണ്ടായതായി ടെക് കമ്പനികൾ, ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് സൂചന നൽകി ഗൂഗിളും

വ്യാഴം, 4 ഓഗസ്റ്റ് 2022 (19:17 IST)
ഗൂഗിൾ,ഫെയ്സ്ബുക്ക്,ആപ്പിൾ തുടങ്ങിയ ടെക് കമ്പനികളുടെ വിറ്റുവരവിൽ ഇടിവ്. കഴിഞ്ഞയാഴ്ചയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ടെക് ഭീമന്മാർ പുറത്തുവിട്ടത്. കഴിഞ്ഞ പാദത്തിലെ വരുമാനം മുൻ പാദത്തിലേതിനെ അപേക്ഷിച്ച് മോശമായിരുന്നുവെന്നും വരാനിരിക്കുന്ന പാദഫലങ്ങൾ അപ്രവചനീയമാണെന്നും ടെക് കമ്പനികൾ കരുതുന്നു. ഡിജിറ്റൽ പരസ്യ വരുമാനത്തിൽലുണ്ടായ ഇടിവാണ് കമ്പനികളെ ബാധിച്ചത്.
 
അമേരിക്കയിലെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാകുമോ എന്ന ഭീതി. റഷ്യ യുക്രെയ്നുമായി നടത്തുന്ന യുദ്ധം. ആപ്പിൾ കമ്പനി കഴിഞ്ഞ വർഷം നടപ്പാക്കിയ പരിഷ്കാരമെല്ലാം പുതിയ സാഹചര്യത്തിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്. ഡിജിറ്റൽ പരസ്യവരുമാനത്തിൽ ഗൂഗിളിനും ഫെയ്സ്ബുക്കിനും നഷ്ടമുണ്ടായി എന്നത് ഗൗരവകരമായാണ് ബിസിനസ് ലോകം കാണുന്നത്. കമ്പനിയുടെ ഉത്പാദനക്ഷമത താഴോട്ട് പോയതായി ഗൂഗിളും ഫെയ്സ്ബുക്കും പരസ്യമായി പ്രഖ്യാപിച്ചതും ഐടി രംഗത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
 
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ പാദത്തിൽ 13 ശതമാനം നഷ്ടമാണ് ഗൂഗിളിന് ഉണ്ടായത്. കൊവിഡ് മഹാമാരി കുറച്ച് കാലം ഐടി രംഗത്തെ ബാധിച്ചിരുന്നെങ്കിലും പിന്നീട് ആളുകൾ കൂടുതൽ സമയം സ്ക്രീനുകളിലേക് ചുരുങ്ങിയപ്പോൾ ഡിജിറ്റൽ പരസ്യവരുമാനം ഉയർന്നിരുന്നു. എന്നാൽ റഷ്യ യുക്രെയ്നിൽ നടത്തുന്ന യുദ്ധം അനിശ്ചിതമായി നീളുന്നത് ടെക് രംഗത്തെയും ബാധിച്ചു. സാമ്പത്തിക അസ്ഥിരത യുഎസിനെ ബാധിച്ചതോടെ പല കമ്പനികളും റിക്രൂട്ട്മെൻ്റുകൾ കുറച്ചിരുന്നു. ഓൺലൈൻ പരസ്യവരുമാനത്തെ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയ കമ്പനികൾക്കാണ് പ്രധാനമായും നഷ്ടം സംഭവിച്ചിരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍