രണ്ട് വർഷത്തിനു ശേഷമുള്ള ആ പത്രപ്പരസ്യം എന്തിന്? ഈ യുവാക്കളെ ചോദ്യം ചെയ്തുവെന്നാണ് പൊലീസ് മുൻപ് പറഞ്ഞത്: മിഷേലിന്റെ അച്ഛൻ ഷാജി വർഗീസ്

വെള്ളി, 21 ജൂണ്‍ 2019 (15:50 IST)
മിഷേലിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകം തന്നെയാണെന്നും ആവർത്തിക്കുകയാണ് പിതാവ് ഷാജി വർഗീസ്. 2017 മാര്‍ച്ച് ആറാം തീയതി കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 18 കാരിയായ സി എ വിദ്യാര്‍ത്ഥി മിഷേലിന്റേത് ആത്മഹത്യയാണെന്നാണ് പൊലീസ് പറഞ്ഞത്. 
 
മിഷേലിനെ അവസാനമായി കണ്ട മാര്‍ച്ച് അഞ്ചാം തീയതി കലൂര്‍ പള്ളിയില്‍ വച്ച് പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്നെന്നു കരുതുന്ന രണ്ടു യുവാക്കളുടെ ചിത്രം കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് പത്രങ്ങളില്‍ പരസ്യം ചെയ്തിരുന്നു. മിഷേലിന്റെ മരണം നടന്ന് രണ്ടു വര്‍ഷത്തിനുശേഷമാണിത്.
 
എന്നാൽ, രണ്ട് വർഷത്തിനു ശേഷമുള്ള പത്രപ്പരസ്യത്തിന്റെ പിന്നിലെ കാരണമെന്തെന്നാണ് ഷാജി ചോദിക്കുന്നത്. ഇതേ യുവാക്കളെ കേസ് നടന്ന് കൊണ്ടിരുന്നപ്പോൾ തന്നെപിടികൂടിയെന്നും ചോദ്യം ചെയ്തെന്നും മൊഴിയെടുത്ത ശേഷം വിട്ടയച്ചുവെന്നുമായിരുന്നു പൊലീസ് പറഞ്ഞതെന്ന് ഷാജി പറയുന്നത്. 
 
മിഷേലിന്റെ മരണത്തിന്റെ യഥാര്‍തഥ കാരണം പുറത്തു വരാതിരിക്കാന്‍ പൊലീസ് തലത്തില്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെല്ലാം എന്നാണ് ഷാജി പറയുന്നത്. മിഷേല്‍ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങള്‍ പറയാന്‍ പൊലീസിനോ ക്രൈം ബ്രാഞ്ചിനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ഷാജിയുടെ പരാതി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍