പ്രളയത്തിൽ തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർ ഓർക്കുക, നിങ്ങൾ നഷ്ടപ്പെടുത്തുന്നത് പലരുടെയും ജീവനുകളാണ്

വെള്ളി, 9 ഓഗസ്റ്റ് 2019 (20:05 IST)
ഭയപ്പെടുത്തുന്ന പ്രളയവും ഉരുൾപ്പൊട്ടലും കാരണം ദുരിതം അനുഭവിക്കുകയാണ് കേരളത്തിലെ ജനങ്ങൾ വടക്കൻ കേരളത്തിലെ ജനങ്ങൾ ഉരുൾപൊട്ടൽ ഭീതിയിലാണ് കഴിയുന്നത്. കഴിയാവുന്ന സേവനങ്ങളുമയി ആളുകളും, പൊലീസും, ദുരന്തനിവാരണ സേനയും, സർക്കാരും എല്ലാം രംഗത്തുണ്ട്. പക്ഷേ. ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന ഈ സമയ്ത്തും ചിലർ തെറ്റായ വിവരങ്ങൾ പങ്കുവച്ചുകൊണ്ട് ക്രൂര വിനോദങ്ങളിൽ ഏർപ്പെടുകയാണ്.
 
എന്തു തരത്തിലുള്ള ആനന്തമാണ് ഇത്തരക്കാർ കണ്ടെത്തുന്നത് എന്ന് വ്യക്തമല്ല. അത്തരക്കാർ മാനസിക രോഗികൾ ആണെന്ന് സ്വയം തിരിച്ചറിയുക. കഴിഞ്ഞ തവണത്തെ മഹാ പ്രളയത്തിലെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ചിലർ തെറ്റായ പ്രചണങ്ങൾ നടത്തുന്നത്. വെള്ളപ്പൊക്കത്തിൽ രക്ഷാ പ്രവർത്തനങ്ങളിലേർപ്പെടുന്ന ആളുകൾ ഇതുകാരണം തെറ്റിദ്ധരിക്കപ്പെടുകയാണ്
 
അപകടത്തിൽപ്പെട്ട ആളുകളിലേക്ക് രക്ഷയെത്താനാണ് ഇത് കാരണമാവുക. യഥാർത്ഥത്തിൽ അപകടം ഉണ്ടായി എന്ന് വിളിച്ചു പറയുമ്പോൾ വിവരം ശരിയാണോ തെറ്റാണോ എന്ന് ഉറപ്പിക്കാനാകാതെ ഉദ്യോഗസ്ഥരും കുഴങ്ങുകയാണ്. പല ഇടങ്ങളിലും ഇത് നേരിട്ടുകൊണ്ടിരിക്കുന്നു. തങ്ങൾ അപകടത്തിലാണ് എന്ന് അറിയിക്കുമ്പോൾ തെളിവുകൾ നൽകേണ്ട ഗതികേട് ഇതുകാരണമാണ് ഉണ്ടാകുന്നത് കേവലം ലൈക്കുകൾക്കോ ഷെയറുകൾക്കോ വേണ്ടി തെറ്റയ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ഓർക്കുക നിങ്ങൾ കാരണം നഷ്ടപ്പെടുന്നത് മനുഷ്യ ജീവനുകളാണ്.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍