കൊവിഡ്; ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ, രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്, കാരണമെന്ത്?

അനു മുരളി

ശനി, 25 ഏപ്രില്‍ 2020 (12:44 IST)
കൊവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഡിസംബർ പകുതിയോടെ ചൈനയിൽ കാണപ്പെട്ട കൊറോണ വൈറസ് 4 മാസങ്ങൾക്കിപ്പുറവും ലോകത്തെ ഭയപ്പെടുത്തുകയാണ്. അമേരിക്ക, ഇറ്റലി, സ്പെയിൻ, ഇന്ത്യ തുടങ്ങിയ ലോക രാജ്യങ്ങളെല്ലാം കൊവിഡ് 19ന്റെ പിടിയിലാണ്. ചൈനയ്ക്ക് 5 മാസത്തെ പ്രയത്നം കൊണ്ട് കൊവിഡിനെ തുരത്താൻ സാധിച്ചിട്ടുണ്ട്. സാധാരണജീവിതത്തിലേക്ക് ചൈന തിരിച്ച്കയറിയപ്പോൾ മറ്റ് രാജ്യങ്ങളിൽ കൊവിഡ് ജീവൻ കാർന്നു തിർന്നുകയാണ്.
 
ലോകത്തിൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു ഇന്നലെ. 1,05,000 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇക്വഡോറിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് പതിനൊന്നായിരത്തിലധികം കേസുകളാണ്. ഒരാഴ്ചയായി കാത്തിരുന്ന പരിശോധനഫലങ്ങളാണിത്. അമേരിക്കയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 35,000 ത്തോളം കേസുകളാണ്. സ്പെയിനിൽ 6,000 കേസുകളും ഒരു ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തു. ബ്രസീൽ, റഷ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കണക്കുകൾ അവലംബം: വേൾഡോമീറ്റർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍