ബംഗാൾ പിടിച്ചടക്കാൻ ബി ജെ പി, തൃണമൂലിനും പതറുന്നു ?

ചൊവ്വ, 28 മെയ് 2019 (17:45 IST)
രാജ്യത്ത് ബിജെപി വിരുദ്ധ ജനവികാരം ഉണ്ട് എന്നായിരുന്ന് തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് വരെ പ്രതിപക്ഷ പാർട്ടികൾ പറഞ്ഞിരുന്നത്. എന്നാൽ ബിജെപി വിരുദ്ധ തരംഗം ഉണ്ടായത് തെക്കേ ഇന്ത്യയിലെ കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളി മാത്രം. തങ്ങൾക്ക് സ്വാധീനം ഇല്ലാതിരുന്ന ഒരോ മേഖലകളിലും അട്ടിമറി വിജയം ബി ജെ പി സ്വന്തമാക്കുന്ന കാഴ്ചയാണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നൽകിയത്.
 
മമതാ ബാനാർജിയുടെ പശ്ചിമ ബംഗാളിലേക്ക് നുഴഞ്ഞു കയറാൻ ബി ജെ പി നടത്തിയ ശ്രമങ്ങൾ ഫലം കണ്ടിരിക്കുന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 48 സീറ്റിൽ 18 സീറ്റിലും വിജയം നേടി വലിയ മുന്നേറ്റം തന്നെയാണ് ബി ജെ പി ഉണ്ടാക്കിയത്. അമിത് ഷയുടെ റാലികൾക്ക് അനുമതി നിഷേധിച്ചതൊന്നും ഫലിച്ചില്ല എന്ന് സാരം.
 
ബി ജെ പി 18 സീറ്റുകൾ പശ്ചിമ ബംഗാളിൽ സ്വന്തമാക്കിയതിന് പിന്നാലെ. തൃണമൂൽ കോൺഗ്രസിൽനിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് ഉണ്ടായിരിക്കുന്നു.  തൃണമൂലിനുമേൽ ബി ജെ പി തങ്ങളുടെ പിടി മുറുക്കി കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് ഇത്. രണ്ട് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇത് കൂടാതെ 50 തൃണമൂൽ കൗൺസിലർമാർ ബിജെപിയിൽ അംഗമായി.
 
മേലേതട്ടിൽനിന്നും തഴേതട്ടിൽനിന്നും ഒരുമിച്ച് തൃണമൂലിനെ ദുർബലപ്പെടുത്തുക എന്ന തന്ത്രം ബിജെപി ആരംഭിച്ചു എന്നതിന്റെ തെളിവാണിത്. ഇനിയും ബംഗാളിലെ പ്രാദേശിക പാർട്ടികളിൾനിന്നും ബി ജെ പിയിലേക്ക് പ്രവർത്തകർ ഒഴുകിയെത്തും എന്നാണ് ബി ജെ പി നേതാക്കൾ വ്യക്തമാക്കുന്നത്. ബംഗാളിലെ നിയമദഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ബി ജെ പി ഇപ്പോഴേ ആരംഭിക്കുന്നു എന്ന് ഇതിൽനിന്നും മനസിലാക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍