യാസര്‍ അറഫാത്ത് -ജീവിതം കൊണ്ട് പോരാട്ടം

PTIPTI
1929 അറാഫത്ത് ആഗസ്റ്റ് 24 നു കയ്റോയില്‍ (ഈജിപ്ത് ) ജനിച്ചു. ഗാസയിലാണ് ജനിച്ചതെന്നും പറയുന്നുണ്ട്. തുണി കച്ചവടക്കാരന്‍റെ ഏഴ് മക്കളില്‍ അഞ്ചാമന്‍. കയ്റോയിലും ജെറുസലേമിലും കുട്ടിക്കാലം.

1934 ല്‍ അഞ്ചാം വയസ്സില്‍ അമ്മയുടെ മരണം.

കയ്റോ യൂണിവേഴ്സിറ്റി എന്നു പിന്നീടറിയപ്പെട്ട കിംഗ് ഫാദ് 1 സവ്വകലാശാലയില്‍ സിയോണിസവും ജൂഡായിസവും പഠിച്ചു.

1946 മുതല്‍ പലസ്തീന്‍ ദേശീയവാദിയായി . പലസ്തീന്‍ പ്രദേശത്തേക്ക് കടത്താനായി ഈജിപ്തില്‍ അറാഫത്ത് ആയുധങ്ങള്‍ ശേഖരിച്ചു.

1948 അറബ് -ഇസ്രയേല്‍ യുദ്ധത്തിനിടെ സര്‍വകലാശാല വിട്ട് പലസ്തീന്‍ സ്വാതന്ത്ര്യ വാദികള്‍ക്കൊപ്പം പോരാടാന്‍ തുടങ്ങി

1949 കയ്റോയില്‍ പലസ്തീന്‍ വിദ്യാര്‍ത്ഥി ലീഗ് രൂപവത്കരിക്കുന്നു

1952-56 പലസ്തീന്‍ സ്റ്റൂഡന്‍റസ് യുണിയന്‍ പ്രസിഡന്‍റ് .

1956 ആഗസ്ത്: പ്രാഗില്‍ നടന്ന വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കുന്നു. പലസ്തീനിയന്‍ ശിരോവസ്ത്രം അണിഞ്ഞുതുടങ്ങുന്നു

സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രീ എടുത്ത ശേഷം ഈജിപ്ഷ്യന്‍ സൈന്യത്തില്‍ ലെഫ്റ്റനന്‍റ് ആയി.

1957ല്‍ കുവൈത്തില്‍ എഞ്ചിനീയറായി ജോലി. പിന്നെ സ്വന്തം നിര്‍മ്മാണ കമ്പനി തുടങ്ങി

1958 അല്‍ഫത്താ ഗറില്ലാ പ്രസ്ഥാനം ആരംഭിച്ചു

1964 പലസ്തീന്‍ വിമോചന സംഘടന (പി.എല്‍.ഒ.) സ്ഥാപിതമായി .

1968 മാര്‍ച്ച് 21: ഇസ്രായേല്‍ സൈന്യം ജോര്‍ദ്ദാനിലെ കരാമയിലുള്ള പി.എല്‍.ഒ. ആസ്ഥാനം ആക്രമിക്കുന്നു .150 പി എല്‍ ഓ ഗറില്ലകളും 29 ഇസ്രയേലി സൈനികരും മരിക്കുന്നു.

1969 ഫിബ്രവരി 4: അഹമ്മദ് ഷുക്കൈരി മാറുന്നു. അറാഫത്ത് പി.എല്‍.ഒ. ചെയര്‍മാന്‍.

1970 സെപ്തംബര്‍ 16 അറാഫത്ത് പലസ്തീന്‍ വിമോചന സേനയുടെ സുപ്രീം കമാന്‍ഡറാവുന്നു.ജോര്‍ഡാനുമായി ഉടക്കുന്നു
ജോര്‍ഡാനിലെ പരാജയത്തിന് ശേഷം പി എല്‍ ഓ ആസ്ഥാനം ലെബനണിലേക്ക് മാറ്റുന്നു.

1974 നവംബര്‍ 13: യു.എന്‍. പൊതുസഭയില്‍ പ്രസംഗിക്കുന്നു .
PTIPTI


1972 സപ്റ്റംബര്‍ അല്‍ഫത്താ മ്യൂനിക് ഒളിംപിക് വേദിയില്‍ നിന്ന് 11 ഇസ്രയേലികളെ റാഞ്ചി കൊടു പോയി വധിക്കുന്നു.ലോകം അപലപിക്കുന്നു. പക്ഷെ അറാഫത്ത് പങ്കില്ലെന്ന് വാദിക്കുന്നു.

1974 ഇസ്രയേലിന് പുറത്തുള്ള ആക്രമണങ്ങളില്‍ നിന്ന് പിന്മാറാന്‍ പി എല്‍ എ യോട് അറാഫത്ത് നിര്‍ദ്ദേശിക്കുന്നു.അറബ് രാഷ്ട്രത്തലവന്മാര്‍ പി എല്‍ ഓ യെ പലസ്ത്തീന്‍ രാജ്യത്തിന്‍റെ യഥാര്‍ത്ഥ അവകാശികളായി പ്രഖ്യാപിക്കുന്നു.

1976 ല്‍ അറബ് ലീഗില്‍ പി എല്‍ ഓക്ക് പൂര്‍ണ്ണ അംഗത്വം.


PTIPTI
1982 ജൂണ്‍ 6: ഇസ്രായേല്‍ ലബനോണ്‍ ആക്രമിച്ച് പി.എല്‍.ഒ.യെ തകര്‍ക്കുന്നു; ബെയ്റൂട്ടിലേക്ക് രക്ഷപ്പെടുന്നു.

1985 ഒക്ടോബര്‍ 1: ടൂണിസിലെ പി.എല്‍.ഒ. ആസ്ഥാനത്ത് നടന്ന ഇസ്രായേലി വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നു

1988 ഡിസംബര്‍ 12: ഇസ്രായേലിന്‍െറ നിലനില്‍പ് അംഗീകരിച്ചു; ഭീകരപ്രവര്‍ത്തനത്തെ തള്ളിപ്പറഞ്ഞു . സമാധാന കാംക്ഷിയായി മാറുന്നു.

1990 ആഗസ്ത് 2: സദ്ദാം ഹുസൈന്‍ കുവൈത്ത് ആക്രമിച്ചതിനെ പിന്തുണച്ചു

1991 നവംബര്‍: ഇരുപത്തിയെട്ടുകാരിയായ സുഹാ താവീലിനെ ടൂണിസില്‍ വിവാഹം കഴിച്ചു

1992 ഏപ്രില്‍ 7: മണല്‍ക്കാറ്റില്‍ വിമാനം ലിബിയന്‍ മരുഭൂമിയില്‍ തകര്‍ന്നുവീണെങ്കിലും രക്ഷപ്പെട്ടു; രണ്ടു പൈലറ്റുമാര്‍ മരിച്ചു

1993 സപ്തംബര്‍ 13: നോര്‍വെയിലെ ഓസ്ലോയില്‍ പി.എല്‍.ഒ.യും ഇസ്രായേലും പലസ്തീനിയന്‍ സ്വയംഭരണക്കരാര്‍ ഒപ്പുവെച്ചു. ഗാസ മുനമ്പിന്‍െറ ഭൂരിഭാഗം സ്ഥലത്തും വെസ്റ്റ് ബാങ്കിന്‍െറ 27% സ്ഥലത്തും അറഫാത്തിന് നിയന്ത്രണം

1994 ജൂലായ് 1: ഇരുപത്തിയാറുവര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം പലസ്തീനില്‍ തിരിച്ചെത്തി

1994 ഡിസംബര്‍ 10: ഇസ്രായേല്‍ പ്രധാനമന്ത്രി യിത്സാക്ക് റാബിന്‍, വിദേശമന്ത്രി ഷിമോണ്‍ പെരസ് എന്നിവര്‍ക്കൊപ്പം സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്വീകരിച്ചു

1995 ജൂലായ് 24: മകള്‍ സഹ്വ പാരീസില്‍ ജനിച്ചു

1995 നവംബര്‍ 9: വധിക്കപ്പെട്ട യിസ്താക്ക് റാബിന്‍െറ പത്നിയെ ആശ്വസിപ്പിക്കാനായി ഇസ്രായേലില്‍ രഹസ്യസന്ദര്‍ശനം

1996 ജനവരി 20: പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്‍റായി

2000 ജൂലായ് 11: യു.എസ്. പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍െറ നേതൃത്വത്തില്‍ നടന്ന അറഫാത്ത് - നെതന്യാഹു സമാധാന ചര്‍ച്ചയായ ക്യാമ്പ് ഡേവിഡ് -2പരാജയപ്പെട്ടു
PTIPTI


2002 മാര്‍ച്ച് 29: ഇസ്രായേല്‍ മന്ത്രിസഭ ശത്രുവായി പ്രഖ്യാപിച്ചു

2004 ഒക്ടോബര്‍ 23: അറഫത്ത് രോഗബാധിതനാണെന്ന് സ്ഥിരീകരിച്ചു.

ഒക്ടോബര്‍29: ചികിത്സയ്ക്കായി പാരീസിലേക്ക്

നവംബര്‍ 11: അറാഫത്ത് മരിക്കുന്നു .വിമോചന സമരം അവസാനിപ്പിച്ച് അറാഫത്ത് നിത്യതയിലേക്ക് !!