ഇടപാടുകാര്‍ വിദ്യാര്‍ഥികളും യുവാക്കളും; കിലോ കണക്കിന് കഞ്ചാവുമായി യുവാവ് അറസ്‌റ്റില്‍
ശനി, 17 ഓഗസ്റ്റ് 2019 (20:16 IST)
ആറു കിലോയിലധികം കഞ്ചാവുമായി എത്തിയ യുവാവ് അറസ്‌റ്റില്‍. നടുവട്ടം സ്വദേശി ശ്രീധര്‍ശ് (23) ആണ് കോഴിക്കോട് മീഞ്ചന്ത റോഡില്‍ നിന്നും പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
കോഴിക്കോട് നഗരത്തിലെ വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചാണ് ശ്രീധർശ് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്. യുവാവിന് കഞ്ചാവ് മാഫിയയുമായി ബന്ധപ്പെണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാസങ്ങളായി ശ്രീധര്‍ശിനെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ നിരീക്ഷിച്ചു വരികയായിരുന്നു.
കഞ്ചാവുമായി വെള്ളിയാഴ്‌ച രാത്രി ശ്രീധര്‍ശ് മീഞ്ചന്ത റോഡില്‍ എത്തിയെന്ന് അറിഞ്ഞതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കി. ഇതിനിടെ ഇയാള്‍ പിടിക്കപ്പെടുകയും ചെയ്‌തു. 6.580 കി.ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നു കണ്ടെടുത്തു.
ബാഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിയായ യുവാവാണ് കഞ്ചാവ് കോഴിക്കോട്ടേക്ക് എത്തിച്ചു നല്‍കുന്നതെന്ന് ചോദ്യം ചെയ്യലില്‍ ശ്രീധര്‍ശ് പൊലീസിനോട് വെളിപ്പെടുത്തി.