വിദേശ വനിതയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

വ്യാഴം, 3 ഓഗസ്റ്റ് 2023 (14:57 IST)
കൊല്ലം: കൊല്ലം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തിലേക്ക് വന്ന അമേരിക്കൻ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ആലുംകടവ് ചെറിയഴീക്കൽ പന്നിശ്ശേരിൽ നിഖിൽ ചെറിയഴീക്കൽ ആര്യശേരിൽ ജയൻ എന്നിവരാണ് കരുനാഗപ്പള്ളി പോലീസ് പിടിയിലായത്.
 
രണ്ടാഴ്ച മുമ്പ് ആശ്രമത്തിനു പുറത്തുള്ള ബീച്ചിലിരുന്ന നാല്പത്തിനാലുകാരിയായ അമേരിക്കൻ സ്ത്രീയെ ഇവരുവരും ചേർന്ന് ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു പീഡിപ്പിച്ചു എന്നാണു പരാതി.
 
ഓഗസ്റ്റ് എട്ടാം തീയതി ഇവർ സ്വദേശത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍